ADVERTISEMENT

ചേലച്ചുവട് ∙ ചുരുളിയിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച പൊതു ശുചിമുറി നാട്ടുകാർക്ക് തുറന്ന് നൽകാതെ കാട് കയറുന്നു. ജില്ലാ പഞ്ചായത്ത് ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശുചിമുറി സമുച്ചയമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നു നൽകാത്തതോടെ കാടുകയറി നശിച്ചു തുടങ്ങിയത്. 2017 ൽ 14 ലക്ഷം രൂപ വകയിരുത്തി നിർമാണം ആരംഭിച്ച ശുചിമുറിയുടെ നിർമാണം തൊട്ടടുത്ത വർഷം പൂർത്തിയായിരുന്നു.

അടിമാലി – കുമളി ദേശീയ പാതയോരത്ത് മണ്ണിടിച്ചിൽ മേഖലയിൽ അപകട വളവിലായിരുന്നു നിർമാണം. അനുയോജ്യമല്ലാത്ത സ്ഥലത്തെ ഈ നിർമാണത്തിനെതിരെ പ്രദേശവാസികൾ ആദ്യം തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മാത്രമല്ല ഇതിന് അര കിലോമീറ്റർ അപ്പുറത്ത് ചേലച്ചുവട്ടിൽ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ പൊതു ശുചിമുറി ഉണ്ടായിരുന്നു. ഇതോടെ വെള്ളം പോലും ലഭ്യമല്ലാത്ത സ്ഥലം പൊതു ശുചിമുറി നിർമിക്കാൻ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുത്തത് ക്രമക്കേടിനു വേണ്ടിയാണെന്നായിരുന്നു ആരോപണം.

പ്രതിഷേധം കണക്കിലെടുക്കാതെ നിർമാണം പൂർത്തിയാക്കിയിട്ടും ഒരു ദിവസം പോലും ശുചിമുറി തുറന്നു പ്രവർത്തിക്കാത്തതിനാൽ ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ് എന്ന് നാട്ടുകാർ പറയുന്നു. പൊതുജനങ്ങൾക്ക് ആവശ്യമില്ലാത്ത സ്ഥലത്ത് ശുചിമുറി നിർമിച്ച് സർക്കാർ ഫണ്ട് പാഴാക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com