മറയൂർ∙ അഞ്ചുനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള ആദ്യ റേഞ്ച് ഫോറസ്റ്റ് ഓഫിസറായി കീഴാന്തൂർ ഗ്രാമത്തിൽ നിന്നുള്ള അനന്തപത്മനാഭൻ. കീഴാന്തൂർ ഗ്രാമത്തിലെ കർഷക കുടുംബത്തിലെ കെ.എം. പത്മനാഭന്റെയും ലക്ഷ്മി അമ്മാളിന്റെയും മകനായ അനന്തപത്മനാഭൻ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണു ഫോറസ്റ്റ് റേഞ്ച് ഓഫിസർ ട്രെയിനിങ്ങിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ∙ അഞ്ചുനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള ആദ്യ റേഞ്ച് ഫോറസ്റ്റ് ഓഫിസറായി കീഴാന്തൂർ ഗ്രാമത്തിൽ നിന്നുള്ള അനന്തപത്മനാഭൻ. കീഴാന്തൂർ ഗ്രാമത്തിലെ കർഷക കുടുംബത്തിലെ കെ.എം. പത്മനാഭന്റെയും ലക്ഷ്മി അമ്മാളിന്റെയും മകനായ അനന്തപത്മനാഭൻ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണു ഫോറസ്റ്റ് റേഞ്ച് ഓഫിസർ ട്രെയിനിങ്ങിനു തയാറെടുക്കുന്നത്. കാന്തല്ലൂരിലെ എസ് എച്ച് ഹൈസ്കൂളിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ അനന്തപത്മനാഭൻ ചിറ്റൂർ ഗവൺമെന്റ് കോളജിൽ നിന്ന് ബിരുദവും ഫാറൂഖ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

2004 ലാണു പൊതുമരാമത്ത് വകുപ്പിൽ പി എസ് സി വഴി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം 2006 ൽ വനം വകുപ്പിൽ ഫോറസ്റ്റ് ഗാർഡായി ജോലിയിൽ പ്രവേശിച്ചു . ചിന്നാർ മറയൂർ ഡിവിഷനുകളിൽ ജോലി ചെയ്യവേ ചന്ദനക്കൊള്ള തടയുന്നതിനുള്ള മികവ് തെളിയിച്ചിരുന്നു. പിന്നീട് എഫ്ടിആർ ക്വോട്ടയിൽ പരീക്ഷ എഴുതി വിജയിച്ചാണു റേഞ്ച് ഫോറസ്റ്റ് ഓഫിസറായത്. കാന്തല്ലൂർ റേഞ്ചിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി ജോലി ചെയ്തു വന്നിരുന്ന അനന്തപത്മനാഭനു റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ പരിശീലനത്തിനായി പോകുന്നതിന്റെ ഭാഗമായി മറയൂർ ചന്ദന ഡിവിഷൻ സ്റ്റാഫുകൾ ഊഷ്മളമായ യാത്രയയപ്പു നൽകി.

ADVERTISEMENT

മഹാരാഷ്ട്രയിലെ കുണ്ടൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്( ഫോറസ്റ്റ്) അക്കാദമിയിൽ പതിനെട്ട് മാസത്തെ പരിശീലനത്തിനാണു ഓഗസ്റ്റ് 16 നു പുറപ്പെടുന്നത്. കേരളത്തിൽ നിന്നും 34 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കാന്തല്ലൂർ പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് പ്രമീളയാണു ഭാര്യ.