തൊടുപുഴ ∙ ഓണക്കോടിയില്ലാതെ എന്ത് ഓണം ? കോവിഡ് കാരണം കാര്യമായ ആഘോഷമൊന്നും ഇല്ലെന്നു പറഞ്ഞാലും, അച്ഛനും അമ്മയ്ക്കും മുതിർന്ന ബന്ധുക്കൾക്കും കുട്ടികൾക്കുമൊക്കെ ഓണക്കോടി എടുക്കുന്ന പതിവ് തെറ്റിക്കാനാവില്ലല്ലോ... അതുകൊണ്ടാവാം, ചിങ്ങം എത്തും മുൻപേ വസ്ത്രവ്യാപാര ശാലകളിൽ തിരക്ക് തുടങ്ങി.പുത്തൻ ട്രെൻഡുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഓണക്കോടിയില്ലാതെ എന്ത് ഓണം ? കോവിഡ് കാരണം കാര്യമായ ആഘോഷമൊന്നും ഇല്ലെന്നു പറഞ്ഞാലും, അച്ഛനും അമ്മയ്ക്കും മുതിർന്ന ബന്ധുക്കൾക്കും കുട്ടികൾക്കുമൊക്കെ ഓണക്കോടി എടുക്കുന്ന പതിവ് തെറ്റിക്കാനാവില്ലല്ലോ... അതുകൊണ്ടാവാം, ചിങ്ങം എത്തും മുൻപേ വസ്ത്രവ്യാപാര ശാലകളിൽ തിരക്ക് തുടങ്ങി. പുത്തൻ ട്രെൻഡുകളുടെ ശേഖരവുമായാണ് തുണിക്കടകൾ ഓണത്തെ വരവേൽക്കുന്നത്. ആകർഷകമായ ഓഫറുകളും വസ്ത്ര വിപണിയിലുണ്ട്.

മംഗള കാര്യങ്ങളുടെ ‌സീസണായതിനാൽ വിവാഹ പാർട്ടികളെയും മുന്നിൽക്കണ്ട് ഓണവിപണി തകൃതിയാക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ. അടച്ചുപൂട്ടൽ കാലത്ത് കേടു വന്ന സ്റ്റോക്കുകൾക്ക് പകരം പുതുപുത്തൻ സ്റ്റോക്കുകൾ കടകളിലെത്തി. സാരി, ചുരിദാർ,  മുണ്ട്, ഷർട്ട്, ജീൻസ് തുടങ്ങിയവയിലെല്ലാം  പുത്തൻ മോഡലുകൾ എത്തിക്കഴിഞ്ഞു. ഓണക്കച്ചവടം പ്രതീക്ഷിച്ച് ചെറുതും വലുതുമായ എല്ലാ കടകളിലും പുതിയ സ്റ്റോക്ക്  എടുത്തിട്ടുണ്ട്.  ഓണമെത്തിയതോടെ മുണ്ടിന് ആവശ്യക്കാർ കൂടി. ഷർട്ടിന്റെ നിറത്തിനൊത്ത കരയുള്ള മുണ്ടുകൾക്കാണ് ഡിമാൻഡ്.

ADVERTISEMENT

കോട്ടൺ, ഖാദി കുർത്തകൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്.  ഓണവിപണിയിലെ കുട്ടിക്കുപ്പായങ്ങളിലും പരീക്ഷണങ്ങൾ ഏറെയാണ്. പട്ടു പാവാടയും ലഹങ്കയും കുഞ്ഞു സാരികളും അരയിൽ ഒട്ടിക്കാൻ കഴിയുന്ന കുഞ്ഞുമുണ്ടുകളും വിപണിയിലുണ്ട്. ഓണക്കോടിക്കു ചേരുന്ന കളർ മാസ്ക്കുകൾക്കും കസവു മാസ്ക്കുകൾക്കുമുണ്ട്  ആവശ്യക്കാരേറെ.  കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വ്യാപാരികൾക്കൊപ്പം ജനം കൂടി സഹകരിച്ചാലേ സുരക്ഷ പൂർണമാവൂ.