വീണ്ടും മിഴി തുറന്ന് ക്യാമറക്കണ്ണുകൾ; വശ്യതയാർന്ന ഗ്രാമീണ മേഖലകളിലും ഷൂട്ടിങ് സംഘങ്ങൾ എത്തിത്തുടങ്ങി
രാജകുമാരി ∙ മഹാമാരിയുടെ കാലത്തു നിശ്ചലമായിരുന്ന ഹൈറേഞ്ചിലെ സിനിമ ലൊക്കേഷനുകളിൽ വീണ്ടും ക്യാമറക്കണ്ണുകൾ മിഴി തുറന്നു തുടങ്ങി.മൂന്നാർ, വാഗമൺ, മറയൂർ, വട്ടവട, പൊന്മുടി തുടങ്ങിയ പതിവു ലൊക്കേഷനുകളിലെന്ന പോലെ വശ്യതയാർന്ന ഗ്രാമീണ മേഖലകളിലും ഷൂട്ടിങ് സംഘങ്ങൾ എത്തിത്തുടങ്ങി. 2 മാസം മുൻപു സണ്ണി ലിയോൺ മുഖ്യ

രാജകുമാരി ∙ മഹാമാരിയുടെ കാലത്തു നിശ്ചലമായിരുന്ന ഹൈറേഞ്ചിലെ സിനിമ ലൊക്കേഷനുകളിൽ വീണ്ടും ക്യാമറക്കണ്ണുകൾ മിഴി തുറന്നു തുടങ്ങി. മൂന്നാർ, വാഗമൺ, മറയൂർ, വട്ടവട, പൊന്മുടി തുടങ്ങിയ പതിവു ലൊക്കേഷനുകളിലെന്ന പോലെ വശ്യതയാർന്ന ഗ്രാമീണ മേഖലകളിലും ഷൂട്ടിങ് സംഘങ്ങൾ എത്തിത്തുടങ്ങി. 2 മാസം മുൻപു സണ്ണി ലിയോൺ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് സിനിമയുടെ ചിത്രീകരണം പൂപ്പാറയിലും സമീപ പ്രദേശങ്ങളിലും നടന്നിരുന്നു.
ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പ്രിങ് എന്ന സിനിമയുടെ ചിത്രീകരണം ആനയിറങ്കൽ, പൂപ്പാറ, പുത്തടി പ്രദേശങ്ങളിൽ അവസാന ഘട്ടത്തിലേക്കു കടന്നു. ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരാണു ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ ചിത്രമായ നായാട്ട് ആണ് 2020 സെപ്റ്റംബറിൽ വട്ടവടയിലും മൂന്നാറിലുമായി ചിത്രീകരിച്ച മറ്റൊരു ചിത്രം. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണു സിനിമകളുടെ ചിത്രീകരണം നടക്കുന്നത്.
English Summery: Filmmakers and cinematographers have cleared the way to many scenic destinations Highrange