ADVERTISEMENT

ചെറുതോണി ∙ ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട് – വണ്ണപ്പുറം റോഡിൽ വാഹന യാത്ര ദുരിതമാകുന്നു. ഒട്ടേറെ വാഹനങ്ങൾ ദിവസേന കടന്നു പോകുന്ന സംസ്ഥാന പാതയിൽ വെൺമണി കള്ളിപ്പാറയ്ക്കു സമീപം കൊടുംവളവിൽ രൂപപ്പെട്ട ഗർത്തം വാഹന യാത്രികർക്ക് അപകടക്കെണി ആവുകയാണ്. കൊടുംവളവിലെ ചെങ്കുത്തായ കയറ്റത്തിനു തൊട്ടടുത്ത് എത്തിയാൽ മാത്രമേ റോഡിലെ കുഴി കാണാൻ കഴിയുകയുള്ളൂ എന്നതാണ് ഇവിടെ അപകട സാധ്യത വർധിപ്പിക്കുന്നത്. 

നിരവധി ഇരുചക്ര വാഹന യാത്രികർക്കാണ് ഇതിനോടകം ഈ കുഴിയിൽ വീണ് അപകടം സംഭവിച്ചത്. കൊടുംവളവുകളും കുത്തിറക്കങ്ങളും ഏറെയുള്ള പാതയിൽ നിറയെ കുണ്ടും കുഴികളുമാണെന്ന് യാത്രികർ  പരാതി പറയുന്നു. ഹൈറേഞ്ചിൽ നിന്നു തൊടുപുഴ മേഖലയിലേക്കുള്ള ഏറ്റവും എളുപ്പ വഴിയാണെങ്കിലും നടുവൊടിക്കുന്ന യാത്ര ഭയന്ന് ഏറെ പേരും മറ്റു പാതകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. അടിയന്തരമായി റോഡിന്റെ അറ്റകുറ്റ പണികൾ നടത്തി വാഹന യാത്രികർക്ക് സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com