കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരുക്ക്, കൃഷിഭൂമിയിൽ കാട്ടുപന്നി ആക്രമണം പതിവ്
മൂലമറ്റം ∙ ആശ്രമം ഭാഗത്ത് പുറംചിറയിൽ ജോസിന് (72) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇന്നലെ രാവിലെ മൂലമറ്റം ഈസ്റ്റ് ലൂർദ് മൗണ്ട് പള്ളിയിലേക്കു പോകുന്ന വഴിയാണ് ഒറ്റയാൻ കാട്ടുപന്നി ആക്രമിച്ചത്. ഈ പ്രദേശങ്ങളിലെ കൃഷിഭൂമികളിൽ കാട്ടുപന്നിയുടെ ആക്രമണം

മൂലമറ്റം ∙ ആശ്രമം ഭാഗത്ത് പുറംചിറയിൽ ജോസിന് (72) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇന്നലെ രാവിലെ മൂലമറ്റം ഈസ്റ്റ് ലൂർദ് മൗണ്ട് പള്ളിയിലേക്കു പോകുന്ന വഴിയാണ് ഒറ്റയാൻ കാട്ടുപന്നി ആക്രമിച്ചത്. ഈ പ്രദേശങ്ങളിലെ കൃഷിഭൂമികളിൽ കാട്ടുപന്നിയുടെ ആക്രമണം പതിവാണ്. പ്രദേശത്തെ റബർ തോട്ടങ്ങളിലും കാട്ടുപന്നികൾ കൂട്ടമായി എത്താറുണ്ടെന്നു നാട്ടുകാർ പറയുന്നു. പലപ്പോഴും പുലർച്ചെ റബർ വെട്ടാൻ എത്തുന്നവർ കാട്ടുപന്നികളെ കാണാറുണ്ട് . ഇവർ റബർ മരത്തിൽ കയറി രക്ഷപ്പെടുകയാണ് പതിവ്. പന്നിയെ വെടിവയ്ക്കാൻ ഏതാനും ആളുകൾക്ക് ലൈസൻസ് കൊടുത്തിട്ടുണ്ട് . കൂടുതൽ കർഷകർക്ക് പന്നിയെ വെടിവച്ചു കൊല്ലാൻ അനുമതി നൽകണമെന്നാണ് നാട്ടുകാർ പറയുന്നത്.
പൈനാപ്പിൾ കൃഷിയും നശിപ്പിക്കുന്നു
മുട്ടം ∙ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിക്കൂട്ടം ഇപ്പോൾ വ്യാപകമായി പൈനാപ്പിൾ കൃഷിയും നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുട്ടം സ്വദേശി ചാമക്കാലയിൽ സി.ജെ മാത്യുവിന്റെ കൃഷിയിടത്തിലെ രണ്ട് ഏക്കർ സ്ഥലത്തെ പൈനാപ്പിൾ പൂർണമായും നശിപ്പിച്ചു. പൈനാപ്പിൾ കൂമ്പ് തിന്നു. കൂമ്പ് നശിച്ചതിനാൽ പൈനാപ്പിൾ പൂർണമായും നശിച്ച് പോകും. കാട്ടുപന്നി ശല്യത്തിനെതിരെ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് കർഷകർക്കു പരാതിയുണ്ട്.
പ്രദേശത്തെ കപ്പ, വാഴ, പൈനാപ്പിൾ, ചേന, ചേമ്പ് തുടങ്ങിയ വിളകളാണ് നശിപ്പിക്കുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൃഷി വകുപ്പിലും സർക്കാരിലും പരാതി നൽകിയാലും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കൃഷിയിടം മുഴുവൻ ഉഴുത് മറിച്ചിടുന്ന അവസ്ഥയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുന്നത്. അടിയന്തരമായി സർക്കാരും വനംവകുപ്പും നടപടി സ്വീകരിച്ച് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് കർഷകരുടെ ആവശ്യം.