ഇടുക്കിക്ക് ബജറ്റ് ‘ബെട്ടിയിട്ട ബാഴത്തണ്ട്': നിരാശ
തൊടുപുഴ∙ ഇടുക്കി പാക്കേജിലേക്ക് 75 കോടി രൂപ വകയിരുത്തിയത് ഒഴിച്ചാൽ ജില്ലയ്ക്കു നിരാശയായി സംസ്ഥാന ബജറ്റ്. മുൻവർഷങ്ങളിൽ പ്രഖ്യാപിച്ച പാക്കേജുകളിൽ എത്ര തുക ചെലവഴിച്ചു എന്നതിൽ ധാരണയില്ലാത്തതിനാൽ പുതിയ ബജറ്റിലെ 75 കോടിരൂപ പ്രഖ്യാപനത്തിലും ജില്ലയ്ക്കു സന്തോഷിക്കാൻ വകുപ്പില്ല. ഇടമലക്കുടി വികസനത്തിനു 15

തൊടുപുഴ∙ ഇടുക്കി പാക്കേജിലേക്ക് 75 കോടി രൂപ വകയിരുത്തിയത് ഒഴിച്ചാൽ ജില്ലയ്ക്കു നിരാശയായി സംസ്ഥാന ബജറ്റ്. മുൻവർഷങ്ങളിൽ പ്രഖ്യാപിച്ച പാക്കേജുകളിൽ എത്ര തുക ചെലവഴിച്ചു എന്നതിൽ ധാരണയില്ലാത്തതിനാൽ പുതിയ ബജറ്റിലെ 75 കോടിരൂപ പ്രഖ്യാപനത്തിലും ജില്ലയ്ക്കു സന്തോഷിക്കാൻ വകുപ്പില്ല. ഇടമലക്കുടി വികസനത്തിനു 15 കോടി രൂപ അനുവദിച്ചതാണു വലിയ പദ്ധതികളിലൊന്ന്.
വന്യജീവിശല്യം തടയാൻ 25 കോടി രൂപ അനുവദിച്ചതും വന്യജീവി ആക്രമണങ്ങളിൽ പരുക്കേറ്റവർക്കും മരിച്ചവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം നൽകാനുമായി 7 കോടി രൂപ അനുവദിച്ചതും പ്രതീക്ഷയാണ്. ഇടുക്കിയിലെ ഇറിഗേഷൻ മ്യൂസിയവും ചിൽഡ്രൻസ് ഹോമുമാണു മറ്റു പ്രധാന പദ്ധതികൾ. ടൂറിസം മേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളെയും ഇടുക്കി പ്രതീക്ഷയോടെയാണു കാണുന്നത്.
ടൂറിസം ഹബ്ബുകൾക്കായി സംസ്ഥാനത്തു 362.15 കോടി നീക്കിവച്ചിട്ടുണ്ട്. ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികൾക്കു അടിസ്ഥാനസൗകര്യ വികസനത്തിനായി 10 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ ലൈഫ് വീടുകളുടെ മാതൃകയിൽ പുനരധിവസിപ്പിക്കുമെന്നു സർക്കാർ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനു പദ്ധതിയൊന്നുമില്ല. പ്രളയബാധിത മേഖലകൾക്കു പ്രത്യേക പദ്ധതികളില്ലാത്തതും നിരാശയാണ്.
ഇടുക്കിക്ക് ബജറ്റ് ഒറ്റനോട്ടത്തിൽ
25 കോടി രൂപ ∙ വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ
15 കോടി രൂപ ∙ ഇടമലക്കുടി വികസനം
1 കോടി രൂപ ∙ ഇടുക്കിയിൽ ജലസേചന മ്യൂസിയം ∙ ഡാമുകളുടെ പുനരുദ്ധാരണം
1.3 കോടി രൂപ ∙ ചിൽഡ്രൻസ് ഹോം
7 കോടി രൂപ ∙ വന്യമൃഗ ആക്രമണങ്ങൾ മരിക്കുന്നവരുടെ ആശ്രിതർക്കും പരുക്കേൽക്കുന്നവർക്കും നൽകാൻ 7 കോടി രൂപ ∙ പ്രത്യേക പരിഗണന നൽകേണ്ട ആദിവാസി മേഖലകളിലെ 500 യുവജനങ്ങൾക്കു സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം
10 കോടി രൂപ ∙ ഇടുക്കി മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ്