നിരത്തുകളിൽ ‘മാർച്ച് ചെയ്ത്’ കാട്ടുപന്നിക്കൂട്ടം; രാത്രിയാത്രക്കാർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
നെടുങ്കണ്ടം ∙ ഹൈറേഞ്ചിലെ നിരത്തുകളിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ രാത്രികാല വിഹാരം; രാത്രിയാത്രക്കാർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ഭീഷണി. കഴിഞ്ഞ ദിവസങ്ങളിൽ ഹൈറേഞ്ചിലെ ഒരു റോഡിൽ കാട്ടുപന്നിക്കൂട്ടം സഞ്ചരിക്കുന്ന വിഡിയോ വൈറലായിരുന്നു. ചേമ്പളം –

നെടുങ്കണ്ടം ∙ ഹൈറേഞ്ചിലെ നിരത്തുകളിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ രാത്രികാല വിഹാരം; രാത്രിയാത്രക്കാർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ഭീഷണി. കഴിഞ്ഞ ദിവസങ്ങളിൽ ഹൈറേഞ്ചിലെ ഒരു റോഡിൽ കാട്ടുപന്നിക്കൂട്ടം സഞ്ചരിക്കുന്ന വിഡിയോ വൈറലായിരുന്നു. ചേമ്പളം – പാമ്പാടുംപാറ മേഖലയിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കാട്ടുപന്നിക്കൂട്ടം വാഹനത്തിന്റെ മുന്നിലേക്ക് ചാടുന്ന ദൃശ്യമാണിത്.
മേഖലയിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ശല്യം വ്യാപകമാകാൻ കാരണം പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ കൃഷിയില്ലാത്ത സ്ഥലത്തു നിന്ന് ഇവ കൂട്ടമായി പുറത്തിറങ്ങുന്നതാണെന്നാണ് പരാതി. മേഖലയിലെ കൃഷിയിടങ്ങളിലെല്ലാം കാട്ടുപന്നി ശല്യം രൂക്ഷമാണ്. പട്ടാപ്പകലും കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിൽ തമ്പടിക്കുകയാണ്. സമീപകാലത്ത് കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു.
സമീപവാസിയുടെ പുരയിടത്തിൽ പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്റെ മുകളിൽ നിന്നു കാട്ടുപന്നി ആക്രമിക്കാനായി ചീറിയടുക്കുകയായിരുന്നു. ഓടിയെങ്കിലും പിന്നാലെയെത്തിയ കാട്ടുപന്നി വീട്ടമ്മയെ വലിയ മൺതിട്ടയുടെ മുകളിൽ നിന്നു കോരിയെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ വലതുകാൽ ഒടിഞ്ഞ വീട്ടമ്മ ഇപ്പോഴും ബുദ്ധിമുട്ടിലാണ്. സമാനമായ സാഹചര്യമാണ് കേരള – തമിഴ്നാട് അതിർത്തി മേഖലയിലും. പുരയിടത്തിലൂടെ പോലും നടക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. ഏലം, കിഴങ്ങുവിളകൾ എന്നിവയാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിക്കുന്നത്.