ADVERTISEMENT

ചെറുതോണി∙ ഇടുക്കി എൻജിനീയറിങ് കോളജ് ക്യാംപസിൽ കുത്തേറ്റു കൊല്ലപ്പെട്ട വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ നിധിയും സ്മാരക നിർമാണ ഫണ്ട് സമാഹരണവും പൂർത്തിയായതായി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് അറിയിച്ചു. 1,46,71,220 രൂപയാണ് ജില്ലയിൽനിന്ന് ആകെ സമാഹരിച്ചത്. സിപിഎമ്മിന്റെ ജില്ലയിലെ 14 ഏരിയ കമ്മിറ്റികളും നേതൃത്വം നൽകി. 2000 ബ്രാഞ്ച് കമ്മിറ്റികളും 164 ലോക്കൽ കമ്മിറ്റികളും വീടുവീടാന്തരം കയറി ജനങ്ങളുടെ പിന്തുണ സ്വീകരിച്ചു.

വിവിധ ഏരിയ കമ്മിറ്റികളിൽനിന്നു ലഭിച്ച തുക: ഇടുക്കി – 1562670, കട്ടപ്പന – 1158990, വണ്ടൻമേട് – 871980, പീരുമേട് – 1012000, ഏലപ്പാറ – 1010000, നെടുങ്കണ്ടം – 1005400, ശാന്തമ്പാറ – 1330000, രാജാക്കാട് – 1168080, മറയൂർ – 255100, മൂന്നാർ – 934000, അടിമാലി 1010000, തൊടുപുഴ – 1203000, കരിമണ്ണൂർ – 750000, മൂലമറ്റം – 700000, ഇതിനു പുറമേ മറ്റ് മേഖലകളിൽനിന്നു 7,00,000 രൂപയും ലഭിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ, എം.എം.മണി എംഎൽഎ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.മേരി തുടങ്ങിയ മുതിർന്ന നേതാക്കൾ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി. 5 സെന്റ്   ഭൂമി മാത്രമുള്ള ധീരജിന്റെ കുടുംബത്തിന് സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച്      സഹായനിധി കൈമാറും. ധീരജിന്റെ സ്മരണയ്ക്കായി ഇടുക്കി ജില്ലാ ആസ്ഥാനത്ത് വിദ്യാർഥികൾക്കായി പഠനകേന്ദ്രവും ആരംഭിക്കും. യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ജെ.മാത്യു, ഇടുക്കി ഏരിയ സെക്രട്ടറി പി.ബി.സബീഷ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com