ഇടുക്കി ജില്ലാ പൊലീസ് മേധാവിയായ ഒരു മാസം തികയുന്നതിനിടെ ഇരട്ടി മധുരം; രാജ്യത്തിന്റെ പരമോന്നത പൊലീസ് മെഡൽ തേടി എത്തി
തൊടുപുഴ∙ രാജ്യത്തിന്റെ പരമോന്നത പൊലീസ് മെഡൽ നേടി കേരള പൊലീസിന്റെ അഭിമാനമായി ഇടുക്കി പൊലീസ് മേധാവി വി.യു.കുര്യാക്കോസ്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയായ ഒരു മാസം തികയുന്നതിനിടെയാണ് ഇരട്ടി മധുരമായി പുരസ്കാര വാർത്തയെത്തുന്നത്. 1995ൽ പൂജപ്പുര സ്റ്റേഷനിൽ എസ്ഐ ആയാണു കോട്ടയം മേലുകാവ് സ്വദേശിയായ കുര്യാക്കോസ്

തൊടുപുഴ∙ രാജ്യത്തിന്റെ പരമോന്നത പൊലീസ് മെഡൽ നേടി കേരള പൊലീസിന്റെ അഭിമാനമായി ഇടുക്കി പൊലീസ് മേധാവി വി.യു.കുര്യാക്കോസ്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയായ ഒരു മാസം തികയുന്നതിനിടെയാണ് ഇരട്ടി മധുരമായി പുരസ്കാര വാർത്ത യെത്തുന്നത്. 1995ൽ പൂജപ്പുര സ്റ്റേഷനിൽ എസ്ഐ ആയാണു കോട്ടയം മേലുകാവ് സ്വദേശിയായ കുര്യാക്കോസ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2018ൽ ഐപിഎസ് ലഭിച്ചു.
2015ൽ കോട്ടയം പാറമ്പുഴയിൽ നടന്ന കൂട്ടക്കൊലപാതകത്തിലെ അന്വേഷണ മികവിൽ കുര്യാക്കോസിനു ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിരുന്നു. 27 വർഷത്തോളം നീണ്ട സേവനത്തിനിടയിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നൂറോളം ഗുഡ് സർവീസ് എൻട്രികളും അനുമോദന സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. കൃത്യനിഷ്ഠ യ്ക്കൊപ്പം കുറ്റാന്വേഷണത്തിലും ഏകോപനത്തിലുമുള്ള മിടുക്കും ഈ ഉദ്യോഗസ്ഥന്റെ പ്രത്യേകതയാണ്.
കൊച്ചി ഡിസിപിയായി സേവനമനുഷ്ഠിക്കു ന്നതിനിടെയാണു കഴിഞ്ഞ ജൂലൈ 9നു ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തത്. ഇടുക്കിയിൽ തൊടുപുഴ, മൂന്നാർ ഡിവൈഎസ്പിയായും ക്രൈംബ്രാഞ്ച് എസ്പിയായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയത്ത് അധ്യാപികയായ ഷീബാ കുര്യാക്കോസാണു ഭാര്യ. മക്കൾ: റിയ കുര്യാക്കോസ്, കെവിൻ കുര്യാക്കോസ്.