ADVERTISEMENT

ചേലച്ചുവട്∙ മൊബൈൽ ടവറിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് താഴെ ഇറക്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. വണ്ണപ്പുറം പട്ടയക്കുടി സ്വദേശി കോരുവരയിൽ അരുൺ പ്രകാശ് (28) ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ആദിവാസി വിഭാഗത്തിൽപെട്ട യുവാവിനു മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കഞ്ഞിക്കുഴി പൊലീസ് പറഞ്ഞു.

30 അടിയോളം മുകളിലേക്ക് കയറിയ അരുണിനു പിന്നീട് താഴേക്ക് ഇറങ്ങാൻ വയ്യാതെ വന്നതിനെ തുടർന്ന് ഇടുക്കിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി താഴെ ഇറക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം ഉള്ളതിനാൽ യുവാവിനെതിരെ കേസ് എടുത്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com