ഇനി ഗ്യാപ്പില്ലാ റോഡ്; ദേവികുളം ഗ്യാപ് റോഡിലെ മലകൾ ഇടിച്ചു നിരത്തി വീതി കൂട്ടൽ ആരംഭിച്ചു
മൂന്നാർ∙ ദേശീയപാതയിൽ പെട്ട ദേവികുളം ഗ്യാപ് റോഡ് എന്ന പേരിനു കാരണമായ ‘ഗ്യാപ്’ ഇല്ലാതാകുന്നു. ദേശീയപാതയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായി പ്രവേശന കവാടത്തിലുണ്ടായിരുന്ന ഇരുവശങ്ങളിലെയും മലകൾ ഇടിച്ചു നിരത്തിയതോടെയാണ് ‘ഗ്യാപ്’ എന്ന വിശേഷണം പൂർണമായി ഇല്ലാതായത്. മൂന്നാറിൽ തേയില വ്യവസായമാരംഭിച്ച

മൂന്നാർ∙ ദേശീയപാതയിൽ പെട്ട ദേവികുളം ഗ്യാപ് റോഡ് എന്ന പേരിനു കാരണമായ ‘ഗ്യാപ്’ ഇല്ലാതാകുന്നു. ദേശീയപാതയുടെ വീതി കൂട്ടുന്നതിന്റെ ഭാഗമായി പ്രവേശന കവാടത്തിലുണ്ടായിരുന്ന ഇരുവശങ്ങളിലെയും മലകൾ ഇടിച്ചു നിരത്തിയതോടെയാണ് ‘ഗ്യാപ്’ എന്ന വിശേഷണം പൂർണമായി ഇല്ലാതായത്. മൂന്നാറിൽ തേയില വ്യവസായമാരംഭിച്ച ബ്രിട്ടിഷുകാരാണു പതിറ്റാണ്ടുകൾക്കു മുൻപു മൂന്നാറിനെയും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിനെയും ബന്ധിപ്പിക്കുന്ന റോഡ് നിർമിച്ചത്.
മൂന്നാറിൽ നിന്നുള്ള തേയില തമിഴ്നാട്ടിലെത്തിച്ചു തൂത്തുക്കുടി തുറമുഖം വഴി വിദേശത്തേക്കു കയറ്റി അയയ്ക്കുന്നതിനും തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുകൾ മൂന്നാറിലേക്ക് എത്തിക്കുന്നതിനും തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾക്കു യാത്ര ചെയ്യുന്നതിനും വേണ്ടിയാണു രണ്ട് മലകൾക്കിടയിലൂടെ പാറകൾ പൊട്ടിച്ചു റോഡ് നിർമിച്ചത്.
രണ്ടര കിലോമീറ്റർ ദൂരമുള്ള പാതയുടെ രണ്ടു പ്രവേശന കവാടങ്ങളിലും തടസ്സങ്ങളായിരുന്ന പാറകളും മലകളും തുരന്നായിരുന്നു റോഡ് നിർമിച്ചത്. ദേവികുളം ഭാഗത്തുള്ള മലകളും പൂപ്പാറ ഭാഗത്തുള്ള പാറകളും ഇരുവശങ്ങളിലും നിലനിർത്തിയാണു റോഡ് പണിതത്. ഗ്യാപ് റോഡിലേക്ക് പ്രവേശിക്കുന്നവർക്ക് ഒരു തുരങ്കത്തിലേക്കു കയറുന്ന പ്രതീതിയായിരുന്നു ഉണ്ടായിരുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പെട്ട മൂന്നാർ മുതൽ ബോഡിമെട്ടു വരെയുള്ള ഭാഗത്തെ വീതി കൂട്ടലിന്റെ ഭാഗമായി രണ്ടു വർഷം മുൻപു തന്നെ പൂപ്പാറ ഭാഗത്ത് ഇരുവശങ്ങളിലുമുണ്ടായിരുന്ന പാറകൾ നീക്കം ചെയ്തിരുന്നു. ദേവികുളം ഭാഗത്തു നിലനിന്നിരുന്ന മലകളാണു കഴിഞ്ഞ ദിവസം മുതൽ പൊളിച്ചുമാറ്റുന്നത്.