റൺ ടു രാമക്കൽമേട് മാരത്തണിൽ ആവേശക്കൊടിയേറ്റം
രാമക്കൽമേട് ∙ നെടുങ്കണ്ടത്ത് നിന്നു രാമക്കൽമേട്ടിലേക്ക് നടത്തിയ റൺ ടു രാമക്കൽമേട് മാരത്തണിന് ആവേശോജ്വലമായ സ്വീകരണം. നെടുങ്കണ്ടത്ത് നിന്നു 13.2 കിലോമീറ്റർ ദൂരത്തിലാണ് മാരത്തൺ സംഘടിപ്പിച്ചത്. രാമക്കൽമേടിന്റെ ടൂറിസം വികസനം ലക്ഷ്യം വച്ചും ലഹരി വിരുദ്ധ സന്ദേശം ഉയർത്തിയും നെടുങ്കണ്ടം ബ്ലോക്ക് മർച്ചന്റ്സ്

രാമക്കൽമേട് ∙ നെടുങ്കണ്ടത്ത് നിന്നു രാമക്കൽമേട്ടിലേക്ക് നടത്തിയ റൺ ടു രാമക്കൽമേട് മാരത്തണിന് ആവേശോജ്വലമായ സ്വീകരണം. നെടുങ്കണ്ടത്ത് നിന്നു 13.2 കിലോമീറ്റർ ദൂരത്തിലാണ് മാരത്തൺ സംഘടിപ്പിച്ചത്. രാമക്കൽമേടിന്റെ ടൂറിസം വികസനം ലക്ഷ്യം വച്ചും ലഹരി വിരുദ്ധ സന്ദേശം ഉയർത്തിയും നെടുങ്കണ്ടം ബ്ലോക്ക് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മിനി മാരത്തൺ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 60 മത്സരാർഥികൾ പങ്കെടുത്തു.
ഇന്നലെ രാവിലെ 7ന് നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആരംഭിച്ച മാരത്തൺ നെടുങ്കണ്ടം സിഐ ബി.എസ്.ബിനു ഫ്ലാഗ് ഓഫ് ചെയ്തു. ഒരേ സമയം പുരുഷ, വനിതാ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആനന്ദ് കൃഷ്ണ, രണ്ടാം സ്ഥാനം കെ.അജിത്, മൂന്നാം സ്ഥാനം ഷെറിൻ (മൂവരും എംഎ കോളജ് കോതമംഗലം) എന്നിവർ നേടി. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം പി.എസ്.സൗമ്യ അൽഫോൻസ കോളജ് പാലാ, അഞ്ജു മുരുകൻ അസംപ്ഷൻ കോളജ് ചങ്ങനാശേരി, ആഗ്നസ് മെറിൻ ഷാജി അൽഫോൻസ കോളജ് എന്നിവർ വിജയികളായി. വിജയികൾക്ക് 10,001, 5,001, 3,001 രൂപ എന്നീ ക്രമത്തിൽ കാഷ് അവാർഡും ഉപഹാരവും നൽകി.
മത്സരത്തിൽ പങ്കെടുത്ത രാമക്കൽമേട് സേക്രഡ് ഹാർട്ട് സ്കൂളിലെ അധ്യാപകൻ ബിജു, സീനിയർ വിഭാഗത്തിൽ പങ്കെടുത്ത എം.എം.ദേവസ്യ എന്നിവരെ ആദരിച്ചു. മാരത്തണിന് ശേഷം രാമക്കൽമേട് ടൂറിസം ജംക്‌ഷനിൽ നടക്കുന്ന പൊതു സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫിസർ അബ്ദുൽ സലാം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജയിംസ് മാത്യു, ഭാരവാഹികളായ സജീവ് ആർ.നായർ, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, ടി.എം.ജോൺ, പി.ജി.രവീന്ദ്രൻ, ഷിഹാബുദീൻ ഈട്ടിക്കൽ, എം.എസ്.മഹേശ്വരൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ്, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ എന്നിവർ പ്രസംഗിച്ചു.