ദേ, ഇവിടെയുണ്ട്; പക്ഷേ, ബോർഡൊന്നും ആർക്കും കാണാനാകില്ല
തൊടുപുഴ∙ ഇവിടെ സൂചനാ ബോർഡ് കണ്ട് ആർക്കും വഴിതെറ്റില്ല. കാരണം ബോർഡൊന്നും ആർക്കും കാണാനാകില്ല. നഗരത്തിലും സമീപ പ്രദേശത്തുമായി സൂചനാ ബോർഡുകൾ ഏറെയുണ്ടെങ്കിലും ഒന്നും ആളുകൾക്കു പ്രയോജനപ്പെടാത്ത സ്ഥിതിയിലാണ്. വള്ളിപ്പടർപ്പുകൾ കയറിയും മരച്ചില്ലകൾക്കിടയിൽ മറഞ്ഞും കണ്ണിൽപെടാതെ ഒളിച്ചുനിൽക്കുകയാണ് പല

തൊടുപുഴ∙ ഇവിടെ സൂചനാ ബോർഡ് കണ്ട് ആർക്കും വഴിതെറ്റില്ല. കാരണം ബോർഡൊന്നും ആർക്കും കാണാനാകില്ല. നഗരത്തിലും സമീപ പ്രദേശത്തുമായി സൂചനാ ബോർഡുകൾ ഏറെയുണ്ടെങ്കിലും ഒന്നും ആളുകൾക്കു പ്രയോജനപ്പെടാത്ത സ്ഥിതിയിലാണ്. വള്ളിപ്പടർപ്പുകൾ കയറിയും മരച്ചില്ലകൾക്കിടയിൽ മറഞ്ഞും കണ്ണിൽപെടാതെ ഒളിച്ചുനിൽക്കുകയാണ് പല ബോർഡുകളും. പാലാ റോഡിൽ കോതായിക്കുന്ന് ജംക്‌ഷനിൽ സൂചനാ ബോർഡുകൾ ‘ക്യൂ’ നിൽക്കുന്ന കാഴ്ചയുമുണ്ട്.
ഇവിടെ ജംക്‌ഷൻ സൂചിപ്പിക്കുന്ന ബോർഡും പെട്രോൾ പമ്പിന്റെ ബോർഡും ദിശാസൂചന ബോർഡിനു പിന്നിലാണ്. പരസ്യ ബോർഡുകൾ ക്കിടയിൽ പെട്ടുപോയ സൂചനാ ബോർഡുകളുമുണ്ട്. പലയിടങ്ങളിലും ചെറിയ ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പലതും മറിഞ്ഞു കിടപ്പാണ്. പായൽ പിടിച്ചു മങ്ങിയ ബോർഡുകളും ഏറെയുണ്ട്. ശബരിമല സീസണിൽ ഒട്ടേറെ തീർഥാടക വാഹനങ്ങളും, ഇടുക്കി, വാഗമൺ,
തൊമ്മൻകുത്ത്, മലങ്കര തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ആളുകളും പോകുന്നത് തൊടുപുഴ വഴിയാണ്. അവർക്കു സഹായമാകേണ്ട ബോർഡുകളാണ് നശിക്കുന്നത്. നഗരത്തിൽ ഒട്ടേറെ ജംക്‌ഷനുകളും ബൈപാസുകളുമുള്ളതിനാൽ വഴിതെറ്റാതെ സഞ്ചരിക്കാൻ സൂചനാ ബോർഡുകൾ അത്യാവശ്യമാണെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു.