ADVERTISEMENT

മൂന്നാർ ∙ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനായി ദേവികുളത്തെ ശ്രീമൂലം ക്ലബ്ബിൽ ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനം. ക്ലബ്ബിനകത്ത് 300 പേർക്കിരുന്ന് കളി കാണാനായി കൂറ്റൻ സ്ക്രീനാണ് തയാറാക്കിയിരിക്കുന്നത്. വിപുലമായ ശബ്ദസംവിധാനവു മൊരുക്കിയിട്ടുണ്ട്. ഞായർ വൈകിട്ട് ക്ലബ്ബിലെ വിവിധ ടീമുകളുടെ ആരാധകരുടെ നേതൃത്വത്തിൽ ഇറച്ചിൽ പാറയിൽ നിന്നു വിളംബരജാഥ നടന്നു.

തുടർന്ന് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എ.രാജാ എംഎൽഎ സ്ക്രീനിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. എന്നാൽ ക്ലബ്ബിലേക്കുള്ള കേബിൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചതിനെ തുടർന്ന് ആദ്യ ദിനത്തിൽ കാണികൾക്കു കളി കാണാൻ സാധിച്ചില്ല. തുടർന്നുള്ള മത്സരങ്ങൾ എല്ലാം സ്ക്രീനിൽ കാണാമെന്നാണ് ക്ലബ് അധികൃതർ ഫുട്ബോൾ പ്രേമികൾക്ക് നൽകിയ ഉറപ്പ്.

ഖൽബാണ് അടിമാലി പഞ്ചായത്ത്

ലോകകപ്പ് കാണാൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ ബിഗ് സ്ക്രീൻ ഒരുക്കി അടിമാലി പഞ്ചായത്ത്

ഫുട്ബോൾ പ്രേമികൾക്കു ഖത്തർ ലോകകപ്പ് മത്സരം ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കുന്നതിന് അടിമാലിയിൽ പഞ്ചായത്ത് സൗകര്യം ഒരുക്കി. മാർക്കറ്റ് ജംക്‌ഷനിലെ പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലാണ് സ്ക്രീൻ. വാനോളം ഉയർന്നു നിൽക്കുന്ന കാൽപന്ത് കളിയുടെ ആരവം വലിയ സ്ക്രീനിൽ കണ്ടാസ്വദിക്കുന്നതിനാണ് വേദി ഒരുക്കിയിട്ടുള്ളതെന്നു പഞ്ചായത്ത് പ്രസി‍ഡന്റ് സനിത സജി പറഞ്ഞു. കളി കാണുന്നതിന് 50 പേർക്ക് ഇരിപ്പിടവും തയാറാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com