ബോഡിനായ്ക്കന്നൂർ സ്റ്റേഷനിൽ സിഗ്നൽ പരിശോധന വിജയം
പൂപ്പാറ ∙ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ പരിശോധന വിജയകരമായി പൂർത്തിയാക്കി. ഇതോടെ പുതുവത്സരത്തിൽ ബോഡിനായ്ക്കന്നൂരിൽ നിന്നു ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെയുള്ള 15 കിലോമീറ്റർ ദൂരത്താണു സിഗ്നൽ പരിശോധന നടത്തിയത്. ഇവിടെ 3

പൂപ്പാറ ∙ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ പരിശോധന വിജയകരമായി പൂർത്തിയാക്കി. ഇതോടെ പുതുവത്സരത്തിൽ ബോഡിനായ്ക്കന്നൂരിൽ നിന്നു ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെയുള്ള 15 കിലോമീറ്റർ ദൂരത്താണു സിഗ്നൽ പരിശോധന നടത്തിയത്. ഇവിടെ 3 സ്ഥലങ്ങളിലാണ് സിഗ്നൽ ഗേറ്റുകളുള്ളത്. മധുരയിൽ നിന്നെത്തിച്ച എൻജിൻ തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെ ഓടിച്ചായിരുന്നു പരിശോധന. തേനിയിൽ നിന്നു ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള ഒരു ട്രാക്ക് ബ്രോഡ്ഗേജ് പാതയുടെ നിർമാണം പൂർത്തിയായതിനു ശേഷം 2 മാസം മുൻപു പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
എൻജിൻ മാറ്റത്തിനുള്ള സൗകര്യമൊരുക്കാൻ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ 3 ട്രാക്കുകൾ ആവശ്യമുണ്ട്. ഇതിൽ 2 ട്രാക്കുകൾ പൂർത്തിയായി. മറ്റൊരു ട്രാക്കിന്റെ നിർമാണം കൂടി പൂർത്തിയാക്കിയാൽ റെയിൽവേ സ്റ്റേഷൻ പൂർണ സജ്ജമാകും. ട്രെയിൻ ബോഗികൾ വൃത്തിയാക്കുന്നതിനും ട്രെയിനുകളിൽ വെള്ളം ശേഖരിക്കുന്നതുമുള്ള സൗകര്യം ബോഡിനായ്ക്കന്നൂർ സ്റ്റേഷനിലാണ് ഏർപ്പെടുത്തുക. ഇതിനായി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. 75 കോടി രൂപയുടെ പ്രവൃത്തികൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കും. തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെ 3 പ്രധാന പാലങ്ങളും 30 ചെറിയ പാലങ്ങളും നിർമിച്ചു.