ഏലപ്പാറ ∙ മുടങ്ങിക്കിടക്കുന്ന മലയോര ഹൈവേയുടെ നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. റോഡ് കയ്യടക്കിയ പെട്ടിക്കടകൾക്ക് നോട്ടിസ് നൽകിയതായും ഇവ ഉടനടി മാറ്റുമെന്നും ആയിരുന്നു പഞ്ചായത്തിന്റെ നിലപാട്. എന്നാൽ ഏതാനും കടകളുടെ മുന്നിൽ നോട്ടിസ് പതിക്കുക മാത്രമാണുണ്ടായത്. തുടർ പ്രവർത്തനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏലപ്പാറ ∙ മുടങ്ങിക്കിടക്കുന്ന മലയോര ഹൈവേയുടെ നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. റോഡ് കയ്യടക്കിയ പെട്ടിക്കടകൾക്ക് നോട്ടിസ് നൽകിയതായും ഇവ ഉടനടി മാറ്റുമെന്നും ആയിരുന്നു പഞ്ചായത്തിന്റെ നിലപാട്. എന്നാൽ ഏതാനും കടകളുടെ മുന്നിൽ നോട്ടിസ് പതിക്കുക മാത്രമാണുണ്ടായത്. തുടർ പ്രവർത്തനങ്ങൾ  ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. 5 ദിവസത്തിനകം പെട്ടിക്കടകൾ നീക്കിയില്ലെങ്കിൽ കടുത്ത നടപടി എന്നായിരുന്നു ഭരണ സമിതിയുടെ പ്രഖ്യാപനം. നോട്ടിസ് നൽകിയതിലും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതായാണ് ആക്ഷേപം. റോഡ് കയ്യേറിയ മുഴുവൻ കടകൾക്കും നോട്ടിസ് നൽകാൻ കഴിഞ്ഞിട്ടില്ല. 

കിഫ്ബിയുടെ മാനദണ്ഡം അനുസരിച്ചുള്ള  വീതി ലഭ്യമായെങ്കിൽ മാത്രമേ റോഡ് നിർമാണം ഇനി ആരംഭിക്കൂ എന്ന കർശന നിലപാടിലാണ് ഉദ്യോഗസ്ഥരും കരാറുകാരനും. കിഫ്ബി ഉദ്യോഗസ്ഥരും നിലപാട് കടുപ്പിച്ചിട്ടുണ്ട്. കുട്ടിക്കാനം - ചപ്പാത്ത്  ഒന്നാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഇനി പ്രധാനമായും അവശേഷിക്കുന്നത് ഏലപ്പാറ ജംക്‌ഷനിലെ വീതികൂട്ടിയുള്ള നിർമാണമാണ്.  ചില ഭാഗങ്ങളിൽ 12 മീറ്റർ വീതി ലഭ്യമല്ല. മാർക്കറ്റ് റോഡിലേക്കും പശുപ്പാറ ഭാഗത്തേക്കും തിരിയുന്ന സ്ഥലത്ത് ബസ് സ്റ്റോപ്പ് കൂടി വരുന്നതിനാൽ 15 മീറ്റർ  കിട്ടിയേ മതിയാകൂ. എന്നാൽ ഇവിടെ സ്ഥലം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 

ADVERTISEMENT

കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ റോഡ് വികസനത്തിനായി കടകൾ നീക്കം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് സിപിഎം ഉൾപ്പെടെ നിലപാട് അറിയിച്ചിരുന്നു. വീതി ലഭ്യമായ സ്ഥലങ്ങളിൽ ഒന്നാം ഘട്ടത്തിലെ ടാറിങ്  കഴിഞ്ഞു.  വീതിയില്ലാത്ത സ്ഥലങ്ങളിൽ നിർമാണം നടത്താതെ രണ്ടാം റീച്ചിന്റെ നടപടികളിലേക്ക്  പൊതുമരാമത്ത് വകുപ്പും കരാറുകാരും നീങ്ങാൻ ഇടയുണ്ടെന്നത് ആശങ്ക ഉയർത്തുന്നു. എന്നാൽ പെട്ടിക്കടകൾക്ക് നോട്ടിസ് നൽകിയതായും സമയബന്ധതമായി സ്ഥലം ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് എസ്.നിത്യ പറഞ്ഞു.