കെഎസ്ആർടിസിക്ക് ഊർജം നിറച്ച് പമ്പ് വരുമാനം; ഡിസംബർ 27നു 17.15082 ലക്ഷം രൂപയുടെ കച്ചവടം
മൂന്നാർ∙ കെഎസ്ആർടിസിയുടെ മൂന്നാറിലെ യാത്രാ ഫ്യൂവൽ ഇന്ധന പമ്പിൽ റെക്കോർഡ് വരുമാനം. കഴിഞ്ഞ ഡിസംബർ 27നു 17.15082 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. 2021 സെപ്റ്റംബർ 18നാണ് പഴയ മൂന്നാർ ഡിപ്പോയ്ക്കു സമീപം പൊതുജനങ്ങൾക്കായി യാത്രാ ഫ്യൂവൽസ് എന്ന പേരിൽ പമ്പ് ആരംഭിച്ചത്. പമ്പ് ആരംഭിച്ച ശേഷം നടന്ന ഏറ്റവും വലിയ

മൂന്നാർ∙ കെഎസ്ആർടിസിയുടെ മൂന്നാറിലെ യാത്രാ ഫ്യൂവൽ ഇന്ധന പമ്പിൽ റെക്കോർഡ് വരുമാനം. കഴിഞ്ഞ ഡിസംബർ 27നു 17.15082 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. 2021 സെപ്റ്റംബർ 18നാണ് പഴയ മൂന്നാർ ഡിപ്പോയ്ക്കു സമീപം പൊതുജനങ്ങൾക്കായി യാത്രാ ഫ്യൂവൽസ് എന്ന പേരിൽ പമ്പ് ആരംഭിച്ചത്. പമ്പ് ആരംഭിച്ച ശേഷം നടന്ന ഏറ്റവും വലിയ വിൽപനയാണിത്. ഡിസംബർ 25ന് 13.22 ലക്ഷവും, ജനുവരി ഒന്നിന് 10.25 ലക്ഷവുമായിരുന്നു വിൽപന.
സംസ്ഥാനത്താകമാനമുള്ള കെഎസ്ആർടിസിയുടെ 11 പമ്പുകളിൽ ഏറ്റവുമധികം വിൽപന ഡിസംബർ 27നു മൂന്നാറിൽ നടന്നതാണെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്നാറിലെ ഏക ഇന്ധന പമ്പാണ് കെഎസ്ആർടിസിയുടേത്. ക്രിസ്മസ്, പുതുവത്സര തിരക്കിനെ തുടർന്നാണു കെഎസ്ആർടിസി പമ്പിൽ ഇത്രയും വരുമാനം ലഭിച്ചത്. സാധാരണ ദിവസങ്ങളിൽ ശരാശരി 8 ലക്ഷം രൂപയ്ക്കാണ് ഇവിടെ കച്ചവടം.
കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ മൂന്നാർ ഉൾപ്പെടെ 11 ഡിപ്പോകളിൽ പൊതുജനങ്ങൾക്കായി പമ്പുകൾ ആരംഭിച്ചത്. പമ്പുകൾ വിജയമായതോടെ കൂടുതൽ ഡിപ്പോകളിൽ ഇവ ആരംഭിക്കാനുള്ള തയാറെടുപ്പിലാണു കെഎസ്ആർടിസി അധികൃതർ.