ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തിലെ ലിഫ്റ്റിന്റെ ഗതി, ഇപ്പോ ശരിയാക്കാം.. എപ്പോ?
തൊടുപുഴ ∙ ജില്ല ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തിലെ ലിഫ്റ്റ് എപ്പോൾ ശരിയാകും എന്ന ചോദ്യത്തിന് ഇപ്പോ ശരിയാക്കാം എന്ന സിനിമ ഡയലോഗ് മാത്രമാണ് അധികൃതരുടെ ഭാഗത്തു നിന്ന് കേൾക്കുന്നത്. ആശുപത്രിയിലെ പുതിയ ലിഫ്റ്റ് തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഇതേ വരെ പ്രശ്നം പരിഹരിച്ച് ലിഫ്റ്റ്

തൊടുപുഴ ∙ ജില്ല ആശുപത്രിയുടെ പുതിയ കെട്ടിട സമുച്ചയത്തിലെ ലിഫ്റ്റ് എപ്പോൾ ശരിയാകും എന്ന ചോദ്യത്തിന് ഇപ്പോ ശരിയാക്കാം എന്ന സിനിമ ഡയലോഗ് മാത്രമാണ് അധികൃതരുടെ ഭാഗത്തു നിന്ന് കേൾക്കുന്നത്. ആശുപത്രിയിലെ പുതിയ ലിഫ്റ്റ് തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഇതേ വരെ പ്രശ്നം പരിഹരിച്ച് ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതോടെ ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗികളെ വാർഡിൽ എത്തിക്കണമെങ്കിൽ ബന്ധുക്കളും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് സ്ട്രെച്ചറിൽ എടുത്ത് കയറ്റണം.
മൂന്നാം നിലയിൽ രോഗികളെ എത്തിക്കണമെങ്കിൽ ഗോവണി പടികൾ കയറി വലിയ കഷ്ടപ്പാടാണ് . പുതിയ കെട്ടിട സമുച്ചയത്തിലാണ് പുരുന്മാരുടെയും സ്ത്രീകളുടെയും വാർഡും പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകളെയും മറ്റും മുകൾ നിലയിലേക്ക് എത്തിക്കണമെങ്കിൽ വലിയ കഷ്ടപ്പാടാണ്. ലിഫ്റ്റ് തകരാറിലായതോടെ പുതിയ കെട്ടിടത്തിലെ കിടപ്പ് രോഗികളെ താഴേക്ക് കൊണ്ടു വരണമെങ്കിലും, മുകൾ നിലയിലേക്ക് കൊണ്ടു പോകണമെങ്കിലും സ്ട്രെച്ചറിൽ എടുത്ത് കൊണ്ടു പോകുക മാത്രമാണ് ഏക വഴി.
ഇനി നടക്കാൻ സാധിക്കുന്ന രോഗികൾ ആണെങ്കിൽ നടകൾ കയറി മടുക്കും. ഇത് രോഗികളെയും മാത്രമല്ല ബന്ധുക്കളെയും ദുരിതത്തിലാക്കു കയാണ്. അതേ സമയം ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് ലിഫ്റ്റ് ഇവിടെ സ്ഥാപിച്ചതെന്ന് അധികൃതർ പറയുന്നു. തകരാർ പരിഹരിക്കുന്നതിനു പുറമേ വാർഷിക അറ്റകുറ്റ പണി ഉൾപ്പെടെ ചെയ്യാനുള്ള കരാറിലാണ് ലിഫ്റ്റ് സ്ഥാപിച്ചത്.
ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കമ്പനിയുടെ ആളുകൾ ഇവിടെ വന്ന് ലിഫ്റ്റിന്റെ തകരാർ പരിഹരിക്കാനുള്ള പണികൾ ആരംഭിച്ചു എന്നും മോട്ടറിന് തകരാർ കണ്ടതിനാൽ തകരാർ പരിഹരിക്കാൻ ഇനി ഒരാഴ്ച കൂടി എടുക്കുമെന്നാണ് രണ്ടാഴ്ച മുൻപ് അധികൃതർ പറഞ്ഞത്. എന്നാൽ രണ്ടാഴ്ച ആയിട്ടും ഇതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മോട്ടർ ഗുജറാത്തിൽ നിന്ന് എത്തിക്കണ മെന്നാണ് ഇപ്പോൾ പറയുന്നത്.
നൂറു കണക്കിനു രോഗികൾ എത്തുന്ന ആശുപത്രിയിൽ രോഗികളെയുമായി എത്തുന്ന ബന്ധുക്കളും ജീവനക്കാരും ഗോവണി കയറി ഇറങ്ങി മടുത്തു. പഴയ കെട്ടിടത്തിലെ ലിഫ്റ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് പതിവാണെങ്കിലും 3 വർഷം മുൻപ് സ്ഥാപിച്ച പുതിയ കെട്ടിടത്തിലെ ലിഫ്റ്റും തകരാറിലായത് വലിയ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. അതേ സമയം ജില്ല പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയുടെ കാര്യത്തിൽ ഇവർ യാതൊരു ശ്രദ്ധയും കാട്ടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.