ഭൂമിയുടെ ന്യായവില: യുഡിഎഫ് മാർച്ചിൽ പ്രതിഷേധം ഇരമ്പി

വെള്ളിയാമറ്റം ∙ വില്ലേജിൽ പത്തിരട്ടിയിലധികമുള്ള, ഭൂമിയുടെ ന്യായവില റദ്ദാക്കി പുതിയ താരിഫ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ വില്ലേജ് ഓഫിസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. പഞ്ചായത്തിലെ നെല്ലിക്കാമല, മുതിയാമല,പതിക്കമല, പറമ്പുകാട്ടുമല തുടങ്ങിയ മല മേഖലകളിൽ ഒരു ആർ ഭൂമിക്ക് 1.25 ലക്ഷം

വെള്ളിയാമറ്റം ∙ വില്ലേജിൽ പത്തിരട്ടിയിലധികമുള്ള, ഭൂമിയുടെ ന്യായവില റദ്ദാക്കി പുതിയ താരിഫ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ വില്ലേജ് ഓഫിസ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. പഞ്ചായത്തിലെ നെല്ലിക്കാമല, മുതിയാമല,പതിക്കമല, പറമ്പുകാട്ടുമല തുടങ്ങിയ മല മേഖലകളിൽ ഒരു ആർ ഭൂമിക്ക് 1.25 ലക്ഷം രൂപയോളമാണ് നിലവിൽ താരിഫ്. ബജറ്റ് പ്രഖ്യാപനത്തോടെ ഇരുപത് ശതമാനം ന്യായവില കൂടി വർധിക്കും.
സെന്റ് ജോർജ് പള്ളി പരിസരത്തു നിന്ന് നൂറുകണക്കിന് കർഷകരും പ്രവർത്തകരും പങ്കെടുത്ത പ്രതിഷേധ മാർച്ച് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ കെ.എം.ഹംസ അധ്യക്ഷത വഹിച്ച മാർച്ചിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ,
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എസ് ഷെരീഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം.ദേവസ്യ, യുഡിഎഫ് ചെയർമാൻ ജോസ് മാത്യു, സെക്രട്ടറി എം.കെ.സുബൈർ, ജാഫർ ഖാൻ മുഹമ്മദ്, ചാർളി ആന്റണി, സലിം പാറയിൽ, റെജി ഓടയ്ക്കൽ, രാജു ഓടയ്ക്കൽ, മൈക്കിൾ മാത്യു പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.