ഇടുക്കി∙ മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നൽകാനും ആശ്രിത നിയമനത്തിനും സർവീസ് ബുക്ക് കാണാനില്ലെന്ന് തടസം പറഞ്ഞ് കബളിപ്പിച്ചത് നീണ്ട 23 വർഷങ്ങൾ. ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ വിളിച്ച് വിചാരണ ചെയ്തതോടെ രേഖകൾ പുറത്തുവരാൻ വേണ്ടിവന്നത് വെറും 24 മണിക്കൂർ! ഫയൽ മുങ്ങിയത് ഇടുക്കിയിൽ ഡിഎംഒ ഓഫീസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി∙ മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നൽകാനും ആശ്രിത നിയമനത്തിനും സർവീസ് ബുക്ക് കാണാനില്ലെന്ന് തടസം പറഞ്ഞ് കബളിപ്പിച്ചത് നീണ്ട 23 വർഷങ്ങൾ. ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ വിളിച്ച് വിചാരണ ചെയ്തതോടെ രേഖകൾ പുറത്തുവരാൻ വേണ്ടിവന്നത് വെറും 24 മണിക്കൂർ! ഫയൽ മുങ്ങിയത് ഇടുക്കിയിൽ ഡിഎംഒ ഓഫീസിൽ നിന്ന്. വിചാരണ നടന്നത് മലപ്പുറത്ത്.

മരിച്ച സഹപ്രവർത്തകനോട് പോലും നീതി കാട്ടാത്തവരോട് 24 മണിക്കൂറിനകം സർവീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന്‌ കമ്മീഷണർ എ.അബ്ദുൽ ഹക്കീം താക്കീത് നൽകിയതോടെ അവർ തിരക്കിട്ട് മടങ്ങുകയായിരുന്നു.

ADVERTISEMENT

തലസ്ഥാനത്തെ ചേംബറിൽ കമ്മീഷണർ തിരിച്ചെത്തിയപ്പോൾ മലപ്പുറത്തുനിന്ന് ഇടുക്കി ഓഫീസിൽ എത്തി സർവീസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥരും എത്തുകയായിരുന്നു.

ഇടുക്കി ഡി എം ഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന ജയരാജൻ സർവീസിലിരിക്കെ  2017 ലാണ് മരിച്ചത്. ആനുകൂല്യങ്ങൾക്കായി ബന്ധുക്കൾ സമീപിച്ചപ്പോൾ ജയരാജൻ മരിക്കുന്നതിനും 17 വർഷംമുമ്പ് ജയരാജന്റെ സർവീസ് ബുക്ക് 'മരിച്ചു പോയതായി' സഹപ്രവർത്തകർ തീർച്ചപ്പെടുത്തി.

ADVERTISEMENT

ജയരാജന്റെ സർവ്വീസ്ബുക്ക് 2000 മേയിൽ അകൗണ്ടന്റ് ജനറലിന്റെ ഓഫീസിലേക്ക് അയച്ചതിൽ പിന്നെ അത് മടങ്ങി വന്നിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചത്. എന്നാൽ 2000 ജൂലൈയിൽ തന്നെ സർവ്വീസ് ബുക്ക് ഏജീസിൽനിന്ന് മടക്കി അയച്ചിട്ടുണ്ടെന്ന് തെളിവെടുപ്പിൽ കമ്മിഷന് മനസിലായി. കഴിഞ്ഞ അഞ്ചു വർഷമായി ബന്ധുക്കൾ നിലമ്പൂരിൽ നിന്ന്‌ പൈനാവിലെത്തി പരാതി പറയുകയായിരുന്നു. തുടർന്നാണ് വിവരാവകാശ കമ്മിഷണർ എ അബ്ദുൽ ഹക്കിമിന്റെ ബഞ്ചിൽ പരാതി ഹരജി എത്തിയത്.

ADVERTISEMENT

ആനുകൂല്യങ്ങൾ ഉടൻ തിട്ടപ്പെടുത്താനും നടപടിക്രമങ്ങൾ പാലിച്ച് സർവീസ്‌ ബുക്ക് ഹെൽത്ത്‌ ഡയറക്ടർക്ക് അയയ്ക്കാനും കമ്മീഷണർ ഉത്തരവായി. ജയരാജന്റെ നിയമപ്രകാരമുള്ള അനന്തരാവകാശികൾക്ക് മാത്രം വിവരങ്ങൾ നൽകാനും അപേക്ഷകൻ മൂന്നാം കക്ഷിയായതിനാൽ അദ്ദേഹത്തിന് വിവരങ്ങൾ നൽകേണ്ടതില്ലെന്നും കമ്മിഷണർ വിധിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT