പി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ലഭിച്ച തെളിവ്, ഇരയെ കണ്ടെത്തി പൊലീസ്; ഒരാൾ പിടിയിൽ
കരിമണ്ണൂർ ∙ കേരള പൊലീസിന്റെ പി ഹണ്ട് ഓപ്പറേഷനിൽ ഉടുമ്പന്നൂർ തൊട്ടിയിൽ മനീഷ് (42) കരിമണ്ണൂർ പൊലീസിന്റെ പിടിയിലായി. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ കണ്ടെത്തുന്നതിനുള്ള പി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടർന്ന് ഇയാളെ പിടികൂടി ഫോൺ പരിശോധിക്കുകയും ഇതിൽ നിന്ന് ലഭിച്ച തെളിവുകളുടെ

കരിമണ്ണൂർ ∙ കേരള പൊലീസിന്റെ പി ഹണ്ട് ഓപ്പറേഷനിൽ ഉടുമ്പന്നൂർ തൊട്ടിയിൽ മനീഷ് (42) കരിമണ്ണൂർ പൊലീസിന്റെ പിടിയിലായി. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ കണ്ടെത്തുന്നതിനുള്ള പി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടർന്ന് ഇയാളെ പിടികൂടി ഫോൺ പരിശോധിക്കുകയും ഇതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരയെ കണ്ടെത്തുകയും ആയിരുന്നു.
ഇത്തരത്തിൽ പി ഹണ്ട് ഓപ്പറേഷൻ വഴി ഇരയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസ് എടുക്കുന്നത് അപൂർവ സംഭവമാണ്. ഇടുക്കി ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഇരയെ കണ്ടെത്തിയിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾ തൊടുപുഴയിൽ വർക്ക് ഷോപ് നടത്തുന്ന ആളാണ്. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു. കരിമണ്ണൂർ എസ്‌എച്ച്ഒ സുമേഷ് സുധാകരൻ, എസ്‌ഐമാരായ കെ.എച്ച്.ഹാഷിം, എഎസ്‌ഐ പി.കെ.സലിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ ജോബിൻ കുര്യൻ, എം.ആർ.അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അൽസൽന, ജോബിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.