കിണറിന്റെ മതിലിൽ ഇരുന്ന് ഫുട്ബോൾ കളി കണ്ടു, പന്ത് നേരെ വന്നപ്പോൾ പിന്നോട്ടാഞ്ഞു; കിണറ്റിൽ വീണ ബാലനെ രക്ഷിച്ചു
തൊടുപുഴ ∙ ഫുട്ബോൾ കളി കാണുന്നതിനിടെ കിണറ്റിൽ വീണ ബാലനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെയാണ് 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് രക്ഷിച്ചത്. ഇന്നലെ 11 മണിയോടെയാണ് സംഭവം. കൂട്ടുകാർ ഫുട്ബോൾ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലിൽ ഇരുന്ന ബാലൻ പന്ത് നേരെ വന്നപ്പോൾ പിന്നോട്ട്

തൊടുപുഴ ∙ ഫുട്ബോൾ കളി കാണുന്നതിനിടെ കിണറ്റിൽ വീണ ബാലനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെയാണ് 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് രക്ഷിച്ചത്. ഇന്നലെ 11 മണിയോടെയാണ് സംഭവം. കൂട്ടുകാർ ഫുട്ബോൾ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലിൽ ഇരുന്ന ബാലൻ പന്ത് നേരെ വന്നപ്പോൾ പിന്നോട്ട് ആഞ്ഞപ്പോഴാണ് കിണറ്റിലേക്ക് വീണതെന്നാണ് വിവരം.
ഓടിയെത്തിയ നാട്ടുകാരിലൊരാൾ കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനിൽക്കാൻ ചെറിയ ഏണിയിറക്കി നൽകി. തുടർന്ന്, അഗ്നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിച്ചു. വീഴ്ചയിൽ ചെറിയ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ എം.എച്ച്. സലാം, ടി.കെ.ജയറാം, ഷൗക്കത്തലി, ബിബിൻ, എബി, ജയിംസ്, അൻവർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.