തൊടുപുഴ ∙ 140 കിലോമീറ്ററിൽ കൂടുതലുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കിയതോടെ ഇടുക്കിയുടെ പല മേഖലകളിലും യാത്രാക്ലേശം രൂക്ഷമായി. നിലച്ചു പോയ സർവീസുകൾ കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും എത്രകാലം തുടരുമെന്നതിൽ ആളുകൾ സംശയം പ്രകടിപ്പിക്കുന്നു. അതേസമയം ചില സ്വകാര്യ ബസ് സർവീസുകൾ ദൂരം ചുരുക്കി പെർമിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ 140 കിലോമീറ്ററിൽ കൂടുതലുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കിയതോടെ ഇടുക്കിയുടെ പല മേഖലകളിലും യാത്രാക്ലേശം രൂക്ഷമായി. നിലച്ചു പോയ സർവീസുകൾ കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും എത്രകാലം തുടരുമെന്നതിൽ ആളുകൾ സംശയം പ്രകടിപ്പിക്കുന്നു. അതേസമയം ചില സ്വകാര്യ ബസ് സർവീസുകൾ ദൂരം ചുരുക്കി പെർമിറ്റ് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ളതായി തൊടുപുഴ ആർടിഒ എംവിഐ ചന്ദ്രലാൽ പറഞ്ഞു. ഇതുപ്രകാരം 140 കിലോമീറ്റർ പരിധിക്കു മുൻപുള്ള ടൗണുകളിൽ സർവീസ് അവസാനിപ്പിക്കും. ചില ബസ് ഉടമകൾ പഴയ സ്ഥിതി തുടരണമെന്ന വാദവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

പകരമാകുന്നില്ല കെഎസ്ആർടിസി

ADVERTISEMENT

ഓഫിസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും പ്രയോജനകരമായ സമയക്രമത്തിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്കു കെഎസ്ആർടിസി പകരമാകുന്നില്ലെന്നു മറയൂർ നിവാസികൾ പറയുന്നു. എറണാകുളം, കോട്ടയം, ആലുവ എന്നീ നഗരങ്ങളിലേക്കാണ് ഇവിടെ നിന്നു സർവീസുണ്ടായിരുന്നത്. താൽക്കാലിക പെർമിറ്റിൽ ഇപ്പോൾ സ്വകാര്യ സർവീസുണ്ടെങ്കിലും കാലാവധി അവസാനിക്കുന്നതോടെ മറയൂർ, കാന്തല്ലൂർ, മൂന്നാർ പ്രദേശങ്ങളിൽ പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാകും.

ഹൈറേ‍ഞ്ചിലെ ഉൾഗ്രാമത്തിൽനിന്നു നിന്നു മലബാർ പ്രദേശത്തേക്കു സർവീസ് നടത്തിയിരുന്ന ഒരു സ്വകാര്യബസ് സർവീസ് നിർത്തിയത് ഇതര ജില്ലകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. പകരം കെഎസ്ആർടിസി സർവീസ് ആരംഭിച്ചെങ്കിലും സമയവ്യത്യാസം കാരണം കൂടുതൽ പേർക്ക് ഇതു പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. വട്ടവട മേഖലയിൽ സ്വകാര്യ ബസ് സർവീസ് കുറഞ്ഞത് ചെറുകിട കർഷകരെയും നാട്ടുകാരെയും കാര്യമായി ബാധിച്ചു.

ADVERTISEMENT

നിലവിൽ എറണാകുളം ഡിപ്പോയിൽ നിന്നുള്ള രണ്ട് കെഎസ്ആർടിസി ബസുകളും രണ്ട് സ്വകാര്യ ദീർഘദൂര സർവീസുകളും വട്ടവടയിലേക്കു സർവീസ് നടത്തുന്നുണ്ട്. കർഷകരിൽ ഭൂരിഭാഗവും തങ്ങളുടെ ഉൽപന്നങ്ങൾ സ്വകാര്യ ബസുകളിലാണ് അടിമാലി, കോതമംഗലം, പെരുമ്പാവൂർ മാർക്കറ്റുകളിൽ എത്തിച്ചിരുന്നതും അവിടെ നിന്നുള്ള സാധനങ്ങൾ വട്ടവടയിൽ എത്തിച്ചിരുന്നതും. വണ്ടിക്കൂലി ഇനത്തിൽ ചെറിയ തുക മാത്രമായിരുന്നു ചെലവായിരുന്നത്. എന്നാൽ കെഎസ്ആർടിസി ബസുകൾ റൂട്ടുകൾ ഏറ്റെടുത്തതോടെ ഈ സൗകര്യം ഇല്ലാതായി.

ആയുസ്സുണ്ടോ കെഎസ്ആർടിസി സർവീസുകൾക്ക്?

ADVERTISEMENT

എറണാകുളം – കുമളി റൂട്ടിലെ ഗതാഗതം കെഎസ്ആർടിസി ഏറ്റെടുത്തതോടെ ഇടുക്കി – നേര്യമംഗലം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായി. സ്വകാര്യ ബസുകൾ യാത്രക്കാർക്കു സൗകര്യപ്രദമായ സമയക്രമമനുസരിച്ചു നടത്തിയിരുന്ന സർവീസുകൾ നിലച്ചപ്പോൾ പകരം സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നേര്യമംഗലം മുതൽ കീരിത്തോട് വരെയുള്ള ഭാഗത്തെ സ്കൂൾ, കോളജ് വിദ്യാർഥികളുടെ കാര്യമാണ് ഏറെ കഷ്ടം. മേഖലയിലെ വിദ്യാർഥികൾ കൂടുതലും വാഴത്തോപ്പിലും നേര്യമംഗലത്തും കോതമംഗലത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്കൂൾ സമയത്ത് യാത്രാസൗകര്യം ഇല്ലാതെ വരുന്നതോടെ ഇവരുടെ പഠനം തന്നെ പ്രതിസന്ധിയിലാകും.

വരുന്ന അധ്യയന വർഷമാകും പ്രശ്നം രൂക്ഷമാകുക. കെഎസ്ആർടിസി അശാസ്ത്രീയമായാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 5 മിനിറ്റ്  ഇടവിട്ട‌ു 3 ബസുകളാണ് ചെറുതോണിയിലൂടെ കുമളിയിലേക്കു കടന്നു പോകുന്നത്. ഓരോ ബസിലും യാത്ര ചെയ്യാൻ രണ്ടും മൂന്നും പേർ മാത്രമേയുള്ളൂ. ഏതാനും ആഴ്ച ഇങ്ങനെ സർവീസ് നടത്തിയിട്ട് മൂന്നു ബസുകളും നഷ്ടക്കണക്കുകൾ കാണിച്ച് നിർത്താനാണ് കെഎസ്ആർടിസിയുടെ പദ്ധതിയെന്നു നാട്ടുകാർ പറയുന്നു.