പുലിപ്പേടിയിൽ ചേലച്ചുവട്; സാന്തോം സ്കൂളിനു സമീപം പുലിയെ കണ്ടതായി നാട്ടുകാർ
ചെറുതോണി ∙ ചേലച്ചുവട് സാന്തോം സ്കൂളിനു സമീപം പുലിയെ കണ്ടതായി നാട്ടുകാർ. ബുധനാഴ്ച രാത്രി 11ന് ഇതുവഴി സഞ്ചരിച്ച ബൈക്ക് യാത്രക്കാരായ 2 യുവാക്കളാണു പുലിയെ കണ്ടതായി ആദ്യം പറഞ്ഞത്. സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനും ഒരു ലോറി ഡ്രൈവറും ഇതേ സമയത്തു തന്നെ പുലിയെ കണ്ടതായി പറയുന്നു. തുടർന്ന് ഇന്നലെ രാവിലെ

ചെറുതോണി ∙ ചേലച്ചുവട് സാന്തോം സ്കൂളിനു സമീപം പുലിയെ കണ്ടതായി നാട്ടുകാർ. ബുധനാഴ്ച രാത്രി 11ന് ഇതുവഴി സഞ്ചരിച്ച ബൈക്ക് യാത്രക്കാരായ 2 യുവാക്കളാണു പുലിയെ കണ്ടതായി ആദ്യം പറഞ്ഞത്. സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനും ഒരു ലോറി ഡ്രൈവറും ഇതേ സമയത്തു തന്നെ പുലിയെ കണ്ടതായി പറയുന്നു.
തുടർന്ന് ഇന്നലെ രാവിലെ നടത്തിയ തിരച്ചിലിൽ അമ്പലപ്പടിയിലുള്ള പഞ്ചായത്ത് ഗ്രൗണ്ടിൽ പുലിയുടേതിനു സമാനമായ കാൽപാടുകൾ കണ്ടതും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു കീഴിലുള്ള വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കാൽപാടുകൾ പുലിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തു പട്രോളിങ് നടത്തുമെന്നു വനപാലകർ അറിയിച്ചു.