കടുത്ത ചൂടിലും ‘കൂളാ’യി മൂന്നാർ, രാത്രിയിലും പുലർച്ചെയും താപനില 7 ഡിഗ്രി സെൽഷ്യസ്; ഹോട്ടൽ മുറികൾ കിട്ടാനില്ല
മൂന്നാർ ∙ സംസ്ഥാനം കടുത്ത ചൂടിൽ വെന്തുരുകുമ്പോഴും കുളിരണിഞ്ഞ് മൂന്നാർ. കഴിഞ്ഞ ഒരാഴാഴ്ചയായി 23-27 ഡിഗ്രി സെൽഷ്യസാണു പകൽച്ചൂട്. എന്നാൽ രാത്രിയിലും പുലർച്ചെയും നല്ല തണുപ്പാണ്. 6–7 ഡിഗ്രി സെൽഷ്യസാണു കഴിഞ്ഞ ഒരാഴ്ചയായി പുലർച്ചെയുള്ള താപനില. മഞ്ഞുമുണ്ട്. അവധിക്കാലമായതിനാൽ ഒട്ടേറെ സഞ്ചാരികളാണ്

മൂന്നാർ ∙ സംസ്ഥാനം കടുത്ത ചൂടിൽ വെന്തുരുകുമ്പോഴും കുളിരണിഞ്ഞ് മൂന്നാർ. കഴിഞ്ഞ ഒരാഴാഴ്ചയായി 23-27 ഡിഗ്രി സെൽഷ്യസാണു പകൽച്ചൂട്. എന്നാൽ രാത്രിയിലും പുലർച്ചെയും നല്ല തണുപ്പാണ്. 6–7 ഡിഗ്രി സെൽഷ്യസാണു കഴിഞ്ഞ ഒരാഴ്ചയായി പുലർച്ചെയുള്ള താപനില. മഞ്ഞുമുണ്ട്.
അവധിക്കാലമായതിനാൽ ഒട്ടേറെ സഞ്ചാരികളാണ് മൂന്നാറിലേക്കെത്തുന്നത്. വരുന്ന അവധി ദിവസങ്ങളിൽ മേഖലയിലെ 90% ഹോട്ടൽ, റിസോർട്ട് മുറികളും ബുക്ക് ചെയ്യപ്പെട്ടതായി അധികൃതർ പറയുന്നു. പെരുന്നാൾ അവധി ദിനങ്ങളിൽ മാത്രം രണ്ടുലക്ഷത്തോളം സഞ്ചാരികളെയാണു മൂന്നാർ പ്രതീക്ഷിക്കുന്നത്.
മറയൂരിൽ ശുദ്ധജലക്ഷാമം രൂക്ഷം; ജലനിധി പദ്ധതി കാര്യക്ഷമമല്ലെന്ന് പരാതി
മറയൂർ∙ പഞ്ചായത്തിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമായി തുടരുന്നു. അകലെയുള്ള പ്രദേശങ്ങളിൽ നിന്നാണു പലരും ശുദ്ധജലം ശേഖരിക്കുന്നത്. ജലനിധി പദ്ധതി നടപ്പാക്കിയതു മുതലാണു ശുദ്ധജല ക്ഷാമം കൂടിയതെന്ന് പ്രദേശവാസികൾ പറയുന്നു. പദ്ധതിയുടെ അശാസ്ത്രീയ നിർമാണത്തെക്കുറിച്ചും ഒട്ടേറെ പരാതികൾ ഉണ്ടായിരുന്നു.
ഈ പദ്ധതി നടപ്പാക്കിയ ശേഷം മാസംതോറും വീടുകളിൽനിന്ന് 100 രൂപ വീതം ഗുണഭോക്തൃ വിഹിതമായി പിരിച്ചിരുന്നു. തുടർച്ചയായി രണ്ടോ മൂന്നോ ദിവസങ്ങൾ ശുദ്ധജലമെത്തിയാൽ പിന്നീടു തോന്നിയ സമയങ്ങളിലാണ് വെള്ളം തുറന്നു വിടുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും. പഞ്ചായത്തിലോ മറ്റു അധികൃതരോടോ വിവരം അറിയിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നുമില്ലെന്നാണു പരാതി.
ശുദ്ധജലക്ഷാമം രൂക്ഷമായതോടെ ചിലർ വാഹനങ്ങളിൽ വെള്ളം എത്തിച്ചാണ് ഉപയോഗിക്കുന്നത്. ജലനിധി പദ്ധതി നടപ്പാക്കിയ ശേഷം അതതു വാർഡുകളിൽ ഗുണഭോക്തൃ സമിതിയുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്താനുള്ളവരെ നിയമിച്ചിരിക്കുന്നത്. എന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ജലക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് അംഗങ്ങളുമായി ആലോചന നടത്തി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻറി ജോസഫ് പറഞ്ഞു.