മൂന്നാർ∙ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം കന്നിമല മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി. കന്നിമല ടോപ് ഡിവിഷനിലാണ് ഇന്നലെ രാവിലെ കുട്ടിയടക്കം 3 കാട്ടാനകൾ ജനവാസ മേഖലയിലെത്തിയത്. തൊഴിലാളി ലയങ്ങൾക്കു സമീപം രാവിലെയെത്തിയ കാട്ടാനകൾ പിന്നീട് പതിനാലാം നമ്പർ ഫീൽഡിലെത്തി. ജോലിക്കെത്തിയ തൊഴിലാളികൾ ആനകളെ ഭയന്ന് മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം കന്നിമല മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി. കന്നിമല ടോപ് ഡിവിഷനിലാണ് ഇന്നലെ രാവിലെ കുട്ടിയടക്കം 3 കാട്ടാനകൾ ജനവാസ മേഖലയിലെത്തിയത്. തൊഴിലാളി ലയങ്ങൾക്കു സമീപം രാവിലെയെത്തിയ കാട്ടാനകൾ പിന്നീട് പതിനാലാം നമ്പർ ഫീൽഡിലെത്തി. ജോലിക്കെത്തിയ തൊഴിലാളികൾ ആനകളെ ഭയന്ന് മറ്റൊരു ഫീൽഡിലാണ് ജോലി ചെയ്തത്. പതിവായി കാട്ടാനകൾ കൂട്ടമായെത്തിയിരുന്ന കന്നിമലയിൽ കഴിഞ്ഞ ഒരു മാസമായി ഇവയുടെ ശല്യമില്ലായിരുന്നു.

പടയപ്പയെ കാണാനില്ല

ADVERTISEMENT

കാട്ടുകൊമ്പൻ പടയപ്പയെ രണ്ടാഴ്ചയായി കാണാനില്ല. കഴിഞ്ഞ 17 മുതലാണ് പടയപ്പയുടെ വിവരമില്ലാതായത്. രണ്ടു മാസം പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പരിസരത്തായിരുന്നു പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നത്. പ്ലാന്റിനുള്ളിൽ കയറി പച്ചക്കറി ആവശിഷ്ടങ്ങൾ തിന്നായിരുന്നു വാസം. പ്ലാന്റിനു കേട് വരുത്തിയതിനെ തുടർന്ന് കൂറ്റൻ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചതോടെ അകത്തുകയറാൻ കഴിയാതായി.

തുടർന്ന് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ പ്ലാന്റിനു പുറത്ത് പടയപ്പയ്ക്കു തിന്നാനായി പച്ചക്കറി അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ തുടങ്ങി. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് ഇതു നിർത്തിയതോടെയാണ് വരാതായത്. പിന്നീട് 23ന് രാത്രിയിൽ ഗ്രഹാംസ് ലാന്റിൽ നിർത്തിയിട്ടിരുന്ന ലോറിയിൽനിന്നു തേയില ചാക്കുകൾ വലിച്ച് പുറത്തിട്ട് നശിപ്പിച്ചത് പടയപ്പയാണെന്ന് പ്രചരിച്ചിരുന്നു. എന്നാൽ ഇത് മറ്റൊരാനയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.