2.80 കോടി രൂപ മുടക്കി സ്കൂൾ ഹൈടെക്കായി, പക്ഷേ വൈദ്യുതിയില്ല
കട്ടപ്പന ∙ കോടികൾ മുടക്കി നിർമിച്ചിട്ടും വൈദ്യുതി കണക്‌ഷൻ ലഭിക്കാതെ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂൾ. ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയ സ്കൂളിനാണ് ഈ ദുരവസ്ഥ. 2016-17 വർഷത്തിൽ നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 2.80 കോടി രൂപ മുടക്കിയാണ് മികവിന്റെ കേന്ദ്രമെന്ന അവകാശവാദവുമായി 3 നില കെട്ടിടം

കട്ടപ്പന ∙ കോടികൾ മുടക്കി നിർമിച്ചിട്ടും വൈദ്യുതി കണക്‌ഷൻ ലഭിക്കാതെ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂൾ. ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തിയ സ്കൂളിനാണ് ഈ ദുരവസ്ഥ. 2016-17 വർഷത്തിൽ നബാർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 2.80 കോടി രൂപ മുടക്കിയാണ് മികവിന്റെ കേന്ദ്രമെന്ന അവകാശവാദവുമായി 3 നില കെട്ടിടം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. 2021 ഫെബ്രുവരി 18നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഇവിടെ ക്ലാസുകളും ആരംഭിച്ചു. യുപി വിഭാഗം ക്ലാസുകളാണ് പ്രധാനമായി ഈ കെട്ടിടത്തിൽ നടക്കുന്നത്.
കൂടാതെ എൽപി വിഭാഗം ക്ലാസുകളുമുണ്ട്. അതിനൊപ്പം ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരുദിവസം ഫിസിയോതെറപ്പി അടക്കമുള്ളവ ചെയ്യാനും ഈ കെട്ടിടത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി കട്ടപ്പന ബിആർസിയുടെ പരിധിയിൽ വരുന്ന ഒട്ടേറെ കുട്ടികളാണ് ഇവിടെ എത്തുന്നത്. സ്കൂൾ ഓഡിറ്റോറിയം, സ്റ്റാഫ് റൂം എന്നിവയ്‌ക്കൊപ്പം കംപ്യൂട്ടർ ലാബിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതിനാൽ ലാബിന്റെ പ്രവർത്തനം ഇവിടേക്കു മാറ്റാനായിട്ടില്ല.
ശുചിമുറി പോലും ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. സ്കൂളിന്റെ ഗ്രൗണ്ടിനോടു ചേർന്ന ഭാഗത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിനു പിൻവശത്തു കൂടിയുള്ള റോഡിൽ നിന്ന് നിശ്ചിത ദൂരപരിധി പാലിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാഞ്ചിയാർ പഞ്ചായത്തിൽ നിന്നു കെട്ടിട നമ്പർ നൽകാത്തത്. കെട്ടിട നമ്പർ ഇല്ലാത്തതിനാൽ വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കാനും സാധിച്ചിട്ടില്ല.