രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ പ്രതിയായ ഗ്രേഡ് എസ്ഐ മരിച്ചു
നെടുങ്കണ്ടം ∙ രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ചും സിബിഐയും പ്രതി ചേർത്ത റിട്ടയേഡ് ഗ്രേഡ് എസ്ഐ റോയി പി.വർഗീസ് (58) ഹൃദയാഘാതംമൂലം മരിച്ചു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി മേയ് 29നു റോയിയെ തൊടുപുഴ സബ് ഡിവിഷൻ ഓഫിസിലേക്കു വിളിച്ചുവരുത്തിയിരുന്നു. അതിനുശേഷം റോയി കടുത്ത

നെടുങ്കണ്ടം ∙ രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ചും സിബിഐയും പ്രതി ചേർത്ത റിട്ടയേഡ് ഗ്രേഡ് എസ്ഐ റോയി പി.വർഗീസ് (58) ഹൃദയാഘാതംമൂലം മരിച്ചു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി മേയ് 29നു റോയിയെ തൊടുപുഴ സബ് ഡിവിഷൻ ഓഫിസിലേക്കു വിളിച്ചുവരുത്തിയിരുന്നു. അതിനുശേഷം റോയി കടുത്ത മനോവിഷമത്തിലായിരുന്നെന്നു കുടുംബാംഗങ്ങൾ പറഞ്ഞു.
ഹരിത ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതിയായ രാജ്കുമാർ 2019 ജൂൺ 21നു പീരുമേട് സബ് ജയിലിൽ മരിച്ച കേസിൽ റോയിയെ സിബിഐ ഏഴാം പ്രതിയാക്കിയാണു കുറ്റപത്രം സമർപ്പിച്ചത്. ജൂൺ 12 മുതൽ 16 വരെ നെടുങ്കണ്ടം പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു രാജ്കുമാർ. ഈ സമയം സ്റ്റേഷനിൽ റൈറ്റർ ചുമതലയാണു റോയ് നിർവഹിച്ചിരുന്നത്.
കേസിൽ പ്രതികളായ റോയ് ഉൾപ്പെടെ 7 പേരെയും സസ്പെൻഡ് ചെയ്തിരുന്നു. 2 വർഷം മുൻപു സസ്പെൻഷനിൽ തുടരുമ്പോഴാണു റോയി വിരമിച്ചത്.റോയിയുടെ സംസ്കാരം ഇന്നു 11നു മുനിയറ സെന്റ് പോൾസ് ദേവാലയത്തിൽ നടക്കും. ഭാര്യ: ജെസി. മക്കൾ: ആൻസി, ജോബിൻ. മരുമകൻ: ജിനു.