ചേലച്ചുവട് റോഡിൽ അപകടക്കുഴികൾ
Mail This Article
×
മുണ്ടൻമുടി∙ വണ്ണപ്പുറം – വെൺമണി– ചേലച്ചുവട് റൂട്ടിൽ എസ് വളവിനു സമീപം റോഡ് അരികിൽ വലിയ ഗർത്തം രൂപപ്പെട്ടത് വാഹന യാത്രക്കാർക്ക് അപകട ഭീഷണിയായി. മഴക്കാലമായതിനാൽ ശക്തമായ വെള്ളമൊഴുക്കാണ് ഇവിടെ ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ചെറു വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ള പ്രദേശത്ത് ടാറിങ്ങിനോടു ചേർന്ന് പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇറക്കം ഇറങ്ങി വരുന്നതുമൂലം തൊട്ടടുത്ത് വരുമ്പോഴാണ് കുഴി കാണാൻ പറ്റുന്നത്. ചില കുഴികൾക്ക് ഒന്നര അടി വരെ താഴ്ചയുണ്ട്. ഇരു ചക്ര വാഹനങ്ങൾ കുഴിയിൽ ചാടിയാൽ വലിയ അപകടം ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ മറ്റു ചെറു വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ദിവസവും ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പൊതുമരാമത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.