ഇടുക്കി മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും: മന്ത്രി റോഷി
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ അക്കാദമിക് മികവിനുവേണ്ടി അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു കോളജിന് അനുവദിച്ച ബസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. 26 ലക്ഷം രൂപ മുതൽ മുടക്കി 44 സീറ്റുകളുള്ള ബസാണ്

ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ അക്കാദമിക് മികവിനുവേണ്ടി അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു കോളജിന് അനുവദിച്ച ബസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. 26 ലക്ഷം രൂപ മുതൽ മുടക്കി 44 സീറ്റുകളുള്ള ബസാണ് കോളജിന് അനുവദിച്ചത്.
മെഡിക്കൽ കോളജിന് അനുവദിച്ച രണ്ടാമത്തെ ബസാണ് ഇത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, കലക്ടർ ഷീബ ജോർജ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യൻ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ് എന്നിവർ പങ്കെടുത്തു.