മുണ്ടക്കയത്തെ കുരുക്കഴിക്കാൻ നൂതന ആശവുമായി എൻജിനീയറിങ് വിദ്യാർഥികൾ

പീരുമേട് ∙ ഇടുക്കി ജില്ലയുടെ പ്രവേശനകവാടമായ മുണ്ടക്കയം ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുതകുന്ന ആശയവുമായി പീരുമേട് മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ബസ് ടെർമിനലിന്റെ ത്രീഡി മോഡൽ ഉൾപ്പെടെയാണ് കോളജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികൾ തയാറാക്കിയിരിക്കുന്നത്....

പീരുമേട് ∙ ഇടുക്കി ജില്ലയുടെ പ്രവേശനകവാടമായ മുണ്ടക്കയം ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുതകുന്ന ആശയവുമായി പീരുമേട് മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ബസ് ടെർമിനലിന്റെ ത്രീഡി മോഡൽ ഉൾപ്പെടെയാണ് കോളജിലെ സിവിൽ എൻജിനീയറിങ് വിദ്യാർഥികൾ തയാറാക്കിയിരിക്കുന്നത്.ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ മുണ്ടക്കയത്ത് നിലവിൽ അസൗകര്യങ്ങൾ നിറഞ്ഞ ബസ്‌സ്റ്റാൻഡ് മാത്രമേയുളളു.പാർക്കിങ്, ഷോപ്പിങ്, ഇവി ചാർജിങ് സ്റ്റേഷൻ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളുള്ള ബസ്‌സ്റ്റേഷന്റെ മോഡൽ ബിഐഎം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്.
വിദ്യാർഥികളായ ഹൈനസ് കോശി, ഡിക്സൺ ഫിലിപ്, ഏബ്രഹാം ജേക്കബ്, അലൻ മാണി ജേക്കബ് എന്നിവർ ചേർന്നാണ് ബസ് ടെർമിനൽ രൂപകൽപന ചെയ്തത്. അധ്യാപകരായ ബെനില കെ.മോനച്ചൻ, കെ.ടി.സെറിൻ, ഡോ. കമലാകണ്ണൻ എന്നീ അധ്യാപകരുടെ മേൽനോട്ടത്തിലാണ് പദ്ധതി തയാറാക്കിയത്. വാഴൂർ സോമൻ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികൾക്ക് വിദ്യാർഥികൾ പദ്ധതി വിശദീകരിച്ചു നൽകി. അടുത്ത ദിവസം ആശയങ്ങൾ സർക്കാരിനു കൈമാറാനാണ് തീരുമാനം.