പാലക്കാവിൽ വീണ്ടും കാട്ടാന; കൃഷി നശിപ്പിച്ചു
ഉപ്പുതറ∙ വളകോട് പാലക്കാവിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മേഖലയിൽ മൂന്നു ദിവസമായി കാട്ടാനശല്യം തുടരുകയാണ്. പാലക്കാവ് കപ്പലുമാംമൂട്ടിൽ കെ.എം.തങ്കച്ചന്റെ അരയേക്കർ സ്ഥലത്തെ ഏലം, കാപ്പി, കുരുമുളക്, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രാത്രിയിൽ എത്തിയ

ഉപ്പുതറ∙ വളകോട് പാലക്കാവിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മേഖലയിൽ മൂന്നു ദിവസമായി കാട്ടാനശല്യം തുടരുകയാണ്. പാലക്കാവ് കപ്പലുമാംമൂട്ടിൽ കെ.എം.തങ്കച്ചന്റെ അരയേക്കർ സ്ഥലത്തെ ഏലം, കാപ്പി, കുരുമുളക്, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രാത്രിയിൽ എത്തിയ കാട്ടാനകൾ പുലരുന്നതുവരെ കൃഷിയിടത്തിൽ തമ്പടിക്കുന്നതിനാൽ കർഷകരും ഭീതിയിലാണ്.
കാക്കത്തോട് വനമേഖലയിൽനിന്നാണ് കാട്ടാനകൾ ഇറങ്ങുന്നത്. വനാതിർത്തിയിൽ വൈദ്യുതി വേലി ഉൾപ്പെടെ നിർമിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. കൃഷി നാശവുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയാൽ ഏറെ നാളുകൾക്കുശേഷം തുച്ഛമായ തുക മാത്രമാണ് അനുവദിക്കുന്നതെന്നും ആക്ഷേപമുണ്ട്.