മഴയ്ക്ക് നേരിയ ശമനം; മാട്ടുപ്പെട്ടിയിൽ വീണ്ടും ബോട്ടിങ്
തൊടുപുഴ∙ ജില്ലയിൽ 5 ദിവസത്തെ ശക്തമായ മഴയ്ക്ക് നേരിയ ശമനം. ഇന്നലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായില്ല. എന്നാൽ ജില്ലയുടെ പലഭാഗങ്ങളിലും മഴപെയ്തു. ശരാശരി 29.12 മഴയാണ് ഇന്നലെ രാവിലെ 8.30വരെ 24 മണിക്കൂറിൽ പെയ്ത മഴ. മഴക്കെടുതികൾ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്.

തൊടുപുഴ∙ ജില്ലയിൽ 5 ദിവസത്തെ ശക്തമായ മഴയ്ക്ക് നേരിയ ശമനം. ഇന്നലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായില്ല. എന്നാൽ ജില്ലയുടെ പലഭാഗങ്ങളിലും മഴപെയ്തു. ശരാശരി 29.12 മഴയാണ് ഇന്നലെ രാവിലെ 8.30വരെ 24 മണിക്കൂറിൽ പെയ്ത മഴ. മഴക്കെടുതികൾ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടുണ്ട്. മൺസൂൺ തുടങ്ങിയ ജൂൺ 9 മുതൽ ഇന്നലെ വരെ കൃഷിനാശം 1.73 കോടിയിൽ എത്തിയെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.
മാട്ടുപ്പെട്ടിയിൽ വീണ്ടും ബോട്ടിങ്
കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് അഞ്ചു ദിവസമായി നിർത്തിവച്ചിരുന്ന മാട്ടുപ്പെട്ടി ജലാശയത്തിലെ ബോട്ടിങ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ മുതലാണ് ബോട്ടിങ് തുടങ്ങിയത്. കഴിഞ്ഞ മൂന്നിന് കലക്ടറുടെ നിർദേശത്തെ തുടർന്ന് ബോട്ടിങ് നിർത്തി വച്ചിരുന്നു. മഴ മാറിയതോടെയാണ് ഇന്നലെ മുതൽ ബോട്ടിങ്ങിനായി സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. രണ്ടു ദിവസമായി മൂന്നാർ മേഖലയിൽ മഴ കുറവായിരുന്നു. ഇന്നലെ രാവിലെ എട്ടു വരെയുള്ള 24 മണിക്കൂറിൽ മൂന്നാറിൽ നാലു സെന്റിമീറ്റർ മഴയാണ് പെയ്തത്. ഇന്നലെ രാവിലെ പെയ്ത മഴയിൽ എംജി കോളനിയിൽ പി.ഗാന്ധിയുടെ വീടിനു മുകളിലേക്ക് സമീപത്തുണ്ടായിരുന്ന മൺതിട്ട ഇടിഞ്ഞു വീണെങ്കിലും മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. ഒരാഴ്ചയായി മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വരവ് തീരെയില്ലാതായി.
വീട് തകർന്നു
കാഞ്ചിയാർ പഞ്ചായത്തിലെ ലബ്ബക്കട കാരക്കുന്നേൽ ജയിംസ് അഗസ്റ്റിന്റെ വീടിനു മുകളിലേക്ക് ഇന്നലെ ഉച്ചയ്ക്ക് മരം കടപുഴകി വീണു. വീടിനു സമീപം നിന്നിരുന്ന വലിയ ഈട്ടി മരമാണ് വീടിനു മുകളിൽ പതിച്ചത്. ഈ സമയം ജയിംസും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് മരം വീടിനു മുകളിൽ പതിച്ചത്. ഓട് തെറിച്ചുവീണ് ജയിംസിന് നിസ്സാര പരുക്കേറ്റു. ഓട് മേഞ്ഞ ഭാഗത്തെ 3 മുറികൾ തകർന്നു. ഈ മുറികളിൽ ഉണ്ടായിരുന്ന ടെലിവിഷൻ, അലമാര, കട്ടിൽ, മറ്റ് ഗൃഹോപകരണങ്ങൾ തുടങ്ങിയവക്കെല്ലാം കേടുപാട് സംഭവിച്ചു. കാഞ്ചിയാർ വില്ലേജ് ഓഫിസ് അധികൃതർ സ്ഥലം സന്ദർശിച്ചു.
∙ ചിദംബരം വളവിൽ ഫാത്തിമ നഗർ വിഘ്നേഷ് ഭവനിൽ ശിവന്റെ വീടിന്റെ സംരക്ഷണഭിത്തി രണ്ടാം തവണയും തകർന്നു. വീട് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. 2018–ലെ കാലവർഷത്തിൽ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തകർന്നിരുന്നു. അപേക്ഷയും പരാതിയും 2018–ൽ തന്നെ നൽകിയിരുന്നു എങ്കിലും സഹായ നടപടികൾ ഉണ്ടായില്ല. മഴ ശക്തമായി സംരക്ഷണഭിത്തിക്കു തകർച്ച ഉണ്ടായാൽ ശിവന്റെ വീടിനു മാത്രമല്ല തൊട്ടടുത്ത വീടിനെയും ബാധിക്കുമെന്നതാണ് നിലവിലെ സ്ഥിതി.
താലൂക്കുകളിൽ പെയ്ത മഴ (മില്ലിമീറ്ററിൽ)
തൊടുപുഴ- 34.7
ദേവികുളം - 31.2
പീരുമേട് - 34.3
ഇടുക്കി - 36.2
ഉടുമ്പൻചോല - 9.2
ശരാശരി - 29.12