മൂന്നാർ ∙ ഗുണ്ടുമലയിൽ എട്ടുവയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനം. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റിനാണ് അന്വേഷണ ചുമതല. ഉത്തരവ് അടുത്ത ദിവസമിറങ്ങും. നാലു വർഷം മുൻപുനടന്ന എട്ടു വയസ്സുകാരിയുടെ മരണം സംബന്ധിച്ച അന്വേഷണം നിലച്ചതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ ഗുണ്ടുമലയിൽ എട്ടുവയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനം. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റിനാണ് അന്വേഷണ ചുമതല. ഉത്തരവ് അടുത്ത ദിവസമിറങ്ങും. നാലു വർഷം മുൻപുനടന്ന എട്ടു വയസ്സുകാരിയുടെ മരണം സംബന്ധിച്ച അന്വേഷണം നിലച്ചതു സംബന്ധിച്ചു ഒരാഴ്ച മുൻപ് മനോരമ വാർത്ത നൽകിയിരുന്നു. വാർത്ത വന്നതോടെ കുട്ടിയുടെ മാതാവ് ഗുണ്ടുമല അപ്പർ ഡിവിഷനിൽ പാണ്ടിയമ്മാൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കു കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടു പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്നു നിലവിൽ അന്വേഷണ ചുമതലയുള്ള ഇടുക്കി നർകോട്ടിക് ഡിവൈഎസ്പി മാത്യൂ ജോർജിനോട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നതു സംബന്ധിച്ച് സർക്കാർ വിശദീകരണം തേടിയിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത്.2019 സെപ്റ്റംബർ 9 നാണ് ഗുണ്ടുമല അപ്പർ ഡിവിഷനിലെ വീടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ADVERTISEMENT

പ്ലാസ്റ്റിക് വളളി കഴുത്തിൽ ചുറ്റി നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു ആദ്യ നിഗമനം.എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിൽ കുട്ടി നിരവധി തവണ പീഡനത്തിനിരയായതായി കണ്ടെത്തിയതോടെയാണു മരണം കൊലപാതകമാണെന്ന സംശയത്തിലേക്കു നീങ്ങിയത്. ലോക്കൽ പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലാതായതോടെയാണു നർകോട്ടിക് ഡിവൈഎസ്പിയായിരുന്ന എ.ജി.ലാലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ സർക്കാർ നിയമിച്ചത്. 

 ഫൊറൻസിക് വിദഗ്‌ധരടങ്ങുന്ന സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും ഡമ്മി പരീക്ഷണത്തിലും മരണം കൊലപാതകമാണെന്നു കണ്ടെത്തിയിരുന്നു. ഇതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സ്ഥലം മാറി പോകുകയും പുതിയയാൾ ചുമതല ഏൽക്കുകയും ചെയ്തെങ്കിലും തുടരന്വേഷണം എങ്ങുമെത്തിയില്ല. മുൻ സംഘത്തലവനായിരുന്ന എ.ജി.ലാലാണു നിലവിൽ ക്രൈംബ്രാഞ്ച് (സ്റ്റേറ്റ്)എസ്പി. മുൻ അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് എസ്പിയായതോടെ അന്വേഷണം എളുപ്പത്തിൽ നടത്തി പ്രതികളെ പിടികൂടുമെന്നാണ് കരുതുന്നത്.

ADVERTISEMENT

English Summary : Mysterious death of an eight-year-old girl in Munnar; Investigation to Crime Branch