മൂന്നാർ നാടകം: രാവിലെ കോൺഗ്രസ് സ്ഥാനാർഥി പ്രസിഡന്റ്, വൈകിട്ട് എൽഡിഎഫ് പ്രസിഡന്റ്; അന്ത്യപർവം
മൂന്നാർ ∙ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർഭാഗ്യം പിന്തുടർന്നു കോൺഗ്രസ്. ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നേടാനാവാതെ പോയ പാർട്ടിക്ക് നറുക്കെടുപ്പിലും നിർഭാഗ്യം. ആദ്യം പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. നറുക്കെടുപ്പ് കാര്യക്രമത്തിൽ
മൂന്നാർ ∙ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർഭാഗ്യം പിന്തുടർന്നു കോൺഗ്രസ്. ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നേടാനാവാതെ പോയ പാർട്ടിക്ക് നറുക്കെടുപ്പിലും നിർഭാഗ്യം. ആദ്യം പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. നറുക്കെടുപ്പ് കാര്യക്രമത്തിൽ
മൂന്നാർ ∙ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർഭാഗ്യം പിന്തുടർന്നു കോൺഗ്രസ്. ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നേടാനാവാതെ പോയ പാർട്ടിക്ക് നറുക്കെടുപ്പിലും നിർഭാഗ്യം. ആദ്യം പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. നറുക്കെടുപ്പ് കാര്യക്രമത്തിൽ
മൂന്നാർ ∙ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർഭാഗ്യം പിന്തുടർന്നു കോൺഗ്രസ്. ഭൂരിപക്ഷമുണ്ടായിട്ടും ഭരണം നേടാനാവാതെ പോയ പാർട്ടിക്ക് നറുക്കെടുപ്പിലും നിർഭാഗ്യം. ആദ്യം പ്രസിഡന്റ് സ്ഥാനം ലഭിച്ചെങ്കിലും സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. നറുക്കെടുപ്പ് കാര്യക്രമത്തിൽ വരണാധികാരിക്കു തെറ്റുപറ്റിയെന്നു കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചതോടെ കോൺഗ്രസ് പ്രസിഡന്റിന് അധികാരം കിട്ടിയത് 4 മണിക്കൂർ മാത്രം.
ഇന്നലെ രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികൾക്ക് തുല്യമായി വോട്ട് ലഭിച്ചതിനെത്തുടർന്നു ഫലം നറുക്കെടുപ്പിലേക്കു നീണ്ടതോടെയാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നറുക്കെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിലെ വരണാധികാരിയുടെ തെറ്റായ തീരുമാനത്തിലൂടെ രാവിലെ കോൺഗ്രസ് സ്ഥാനാർഥി ദീപ രാജ്കുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു സത്യപ്രതിജ്ഞ ചെയ്തെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിലൂടെ 4 മണിക്കൂറിനുശേഷം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജ്യോതി സതീഷ് കുമാർ (38) സത്യപ്രതിജ്ഞ ചെയ്ത് പ്രസിഡന്റായി സ്ഥാനമേൽക്കുകയായിരുന്നു.
ഒരു ഒപ്പിന്റെ വില: തോൽവി
11 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ദീപ രാജ്കുമാറിന്റെ വോട്ടാണ് അസാധുവായത്. ബാലറ്റ് പേപ്പറിന്റെ പിന്നിൽ പേരെഴുതി ഒപ്പിടണമെന്നായിരുന്നു വരണാധികാരി വോട്ടെടുപ്പിന് മുൻപ് അംഗങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ ,ദീപ ബാലറ്റ് പേപ്പറിൽ പേരു മാത്രമാണ് എഴുതിയിരുന്നത്, ഒപ്പിടാൻ മറന്നു. ഇതോടെ ഇവരുടെ വോട്ട് അസാധുവായി. തുടർന്ന് 21 അംഗങ്ങളുള്ള പഞ്ചായത്തിൽ ഇരുപക്ഷത്തിനും 10 വോട്ടുകൾ വീതം ലഭിച്ച് നറുക്കെടുപ്പിലേക്കു നീണ്ടു.
വരണാധികാരിക്ക് തെറ്റി; ‘ട്വിസ്റ്റ് ’ ആയി നറുക്കെടുപ്പ്
പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ തീരുമാനിക്കാമെന്ന് വരണാധികാരി പ്രഖ്യാപിച്ചശേഷം നറുക്കെടുപ്പ് നിയമം (കേരള പഞ്ചായത്ത് രാജ്, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം) സംബന്ധിച്ച് വരണാധികാരി അംഗങ്ങളെ വായിച്ചു കേൾപ്പിച്ചു. പഞ്ചായത്ത് രാജ് റൂൾ എട്ടിൽ, സെക്‌ഷൻ 9ലും പറയുന്നത് സ്ഥാനാർഥികൾക്ക് വോട്ടുകൾ തുല്യമായി വരുന്ന സന്ദർഭത്തിൽ യോഗത്തിൽ വച്ചു നറുക്കെടുപ്പ് നടത്തി ആരുടെ പേരാണോ ആദ്യം നറുക്കെടുക്കുന്നത് ആ ആൾ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കേണ്ടതാണെന്നാണ്. എന്നാൽ, ഇതിനു പകരം ആദ്യം നറുക്കെടുക്കപ്പെടുന്ന ആൾ പുറത്തായതായും മറ്റേയാൾ തിരഞ്ഞെടുക്കപ്പെടുമെന്നുമാണ് വരണാധികാരി നറുക്കെടുപ്പിന് മുൻപ് അംഗങ്ങളെ അറിയിച്ചത്. നറുക്കെടുപ്പിൽ എൽഡിഎഫിലെ ജ്യോതി സതീഷ് കുമാറിന്റെ പേരാണ് നറുക്കെടുത്തത്.
ഇതോടെ ദീപ രാജ്കുമാർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിച്ചു. അൽപസമയത്തിനകം തന്നെ വരണാധികാരിക്ക് മുൻപിൽ ദീപ രാജ്കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കുകയും ചെയ്തു. എൽഡിഎഫിൽ നിന്നു ഭരണം പിടിച്ചെടുക്കുകയും പ്രസിഡന്റ് അധികാരം ഏൽക്കുകയും ചെയ്ത ശേഷം അംഗങ്ങൾ കോൺഗ്രസ് ഓഫിസിലേക്ക് പോയ ശേഷമാണ് പിരിഞ്ഞു പോയ എൽഡിഎഫ് നേതാക്കൾ വരണാധികാരിക്ക് തെറ്റു സംഭവിച്ചതായി കാട്ടി രേഖകൾ സഹിതം രംഗത്തെത്തിയത്. ഇതോടെ പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കളും പ്രവർത്തകരും പഞ്ചായത്തിൽ ഒത്തുകൂടി.
പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ജ്യോതി സതീഷ് കുമാർ വരണാധികാരിക്ക് പരാതി നൽകിയതോടെ ചട്ടം വായിച്ച് തെറ്റു മനസ്സിലാക്കിയ വരണാധികാരി ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തനിക്കു പറ്റിയ തെറ്റാണെന്ന് വരണാധികാരി കമ്മിഷനെ രേഖാമൂലം അറിയിച്ചതോടെ തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന് വിട്ടു. ഇതോടെ എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചു. ദീപ രാജ് കുമാറിന്റെ പ്രസിഡന്റ് സ്ഥാനം അസാധുവാക്കിയതായും നറുക്കെടുപ്പിലൂടെ ജ്യോതി സതീഷ് കുമാറാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നുമുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് വൈകിട്ട് നാലരയോടെ വന്നതോടെയാണ് വീണ്ടും സത്യപ്രതിജ്ഞ നടന്നത്.
എൽഡിഎഫിന് ലോട്ടറി
21 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ നിലവിൽ 11 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന എൽഡിഎഫിനായിരുന്നു ഭരണം. എന്നാൽ ഒരു എൽഡിഎഫ് അംഗം കൂറുമാറി കോൺഗ്രസിൽ ചേർന്നതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതിനു ശേഷം കോൺഗ്രസിൽ നിന്നും ഒരംഗം സിപിഐയിൽ ചേരാൻ സമ്മതിച്ചതോടെ എൽഡിഎഫിന് വീണ്ടും 11 പേരുടെ പിന്തുണയായി. ഇവർക്ക് പ്രസിഡന്റ് സ്ഥാനം നൽകാനാണ് പ്രസിഡന്റായിരുന്ന പ്രവീണ രവികുമാർ രാജിവച്ചത്. എന്നാൽ സിപിഐയിൽ ചേരാമെന്ന് സമ്മതിച്ചിരുന്ന വനിതാ അംഗം മനം മാറി കോൺഗ്രസിൽ തുടർന്നതോടെ കോൺഗ്രസിന് 11 പേരുടെ പിന്തുണയായിരുന്നു. ഇതോടെ തോൽവിയുറപ്പിച്ച എൽഡിഎഫിന് ലോട്ടറിയായി ഈ ജയം.
അപ്പീലുമായി കോൺഗ്രസ്
പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജ്യോതി സതീഷ് കുമാറിന് നൽകിയത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ, കോടതി എന്നിവർക്ക് പരാതി നൽകുമെന്ന് സ്ഥാനം നഷ്ടമായ ദീപ രാജ്കുമാർ പറഞ്ഞു. വരണാധികാരിയാണ് താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിവരം പ്രഖ്യാപിച്ചതും സത്യപ്രതിജ്ഞ ചെയ്യിച്ചതും. തന്റെ അറിവോ, സമ്മതമോ രാജിക്കത്തോ ഇല്ലാതെയാണ് മറ്റൊരാളെ പ്രസിഡന്റാക്കിയത്. ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും ദീപ പറഞ്ഞു.