ഗ്യാപ് റോഡിലെ മലയിടിച്ചിൽ മുന്നറിയിപ്പിന് ആധുനിക സംവിധാനമൊരുക്കും
രാജകുമാരി ∙ കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം ഗ്യാപ് റോഡിൽ മലയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ ദേശീയപാത വിഭാഗത്തിന്റെ തീരുമാനം. മാണ്ഡി ഐഐടി, ഇന്ത്യൻ കരസേന, ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) എന്നിവ

രാജകുമാരി ∙ കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം ഗ്യാപ് റോഡിൽ മലയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ ദേശീയപാത വിഭാഗത്തിന്റെ തീരുമാനം. മാണ്ഡി ഐഐടി, ഇന്ത്യൻ കരസേന, ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ലാൻഡ്സ്ലിപ് ഡിറ്റക്‌ഷൻ സിസ്റ്റമാണ് ഗ്യാപ് റോഡിൽ ഉപയോഗിക്കുക. പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രപ്പോസൽ ഉടൻ സമർപ്പിക്കുമെന്ന് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ റെക്സ് ഫെലിക്സ് പറഞ്ഞു.
നേരത്തെ കോഴിക്കോട് എൻഐടിയിലെ വിദഗ്ധ സംഘം 2 തവണ ഗ്യാപ് റോഡിലെ തുടർച്ചയായ മലയിടിച്ചിലിനെ കുറിച്ച് പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ടിൽ ഗ്യാപ് റോഡിലെ അപകട ഭീഷണിയുയർത്തുന്ന പാറകൾ പൊട്ടിച്ച് നീക്കി ചെരിഞ്ഞ പ്രതലങ്ങൾ സിമന്റുപയോഗിച്ച് ഉറപ്പിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഗ്യാപ് റോഡിലെ അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ അപകടാവസ്ഥയിലുള്ള പാറ പൊട്ടിച്ച് നീക്കുകയുള്ളൂ എന്നാണ് ദേശീയ പാത വിഭാഗം വ്യക്തമാക്കുന്നത്.
കഴിഞ്ഞ 7 ന് രാവിലെ ഗ്യാപ് റോഡിൽ മലയിടിച്ചിലുണ്ടായ ഭാഗത്തെ പാറയും മണ്ണും നീക്കുന്ന ജോലികൾ തുടരുകയാണ്. പകൽ സമയത്ത് ഒരു വരിയിലൂടെ മാത്രമാണ് ഇവിടെ വാഹന ഗതാഗതം അനുവദിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാലും ജില്ല ഭരണകൂടത്തിന്റെ നിർദേശം ലഭിച്ചാൽ മാത്രമേ രാത്രികാല ഗതാഗത നിയന്ത്രണം അവസാനിപ്പിക്കൂ എന്നാണ് ദേശീയപാത വിഭാഗത്തിന്റെ നിലപാട്.
ലാൻഡ്സ്ലിപ് ഡിറ്റക്‌ഷൻ പ്രവർത്തനം എങ്ങനെ?
ലാൻഡ്സ്ലിപ് ഡിറ്റക്‌ഷൻ സിസ്റ്റം മലയിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന സെൻസറുകൾ പാറയ്ക്കുള്ളിലെ ചെറു ചലനങ്ങൾ പോലും തിരിച്ചറിഞ്ഞ് ജില്ല ദുരന്ത നിവാരണ അതോറിറ്റി ഓഫിസിലേക്ക് വിവരങ്ങൾ കൈമാറും. അതിനാൽ വളരെ പെട്ടെന്ന് തന്നെ പൊതുജനങ്ങളെ വിവരമറിയിക്കാനും ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനും ദുരന്ത നിവാരണ അതോറിറ്റിക്ക് കഴിയും.
പാറ തുരന്നാണ് സെൻസറുകൾ സ്ഥാപിക്കുന്നത്. നേരത്തെ ഹിമാചൽ പ്രദേശിൽ ദേശീയപാത വിഭാഗം ഇത്തരമൊരു മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരുന്നു. ഗ്യാപ് റോഡിൽ 12 യൂണിറ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഓരോ യൂണിറ്റിനും 20000 രൂപ വീതമാണ് ചെലവ് വരുന്നത്.