അപൂർവ തവളകളുടെ ചിത്രം പകർത്താൻ ഫുട്ബോളർ സി.കെ. വിനീത് മൂന്നാറിൽ
മൂന്നാർ∙ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന അപൂർവ തവളകളെ അടുത്തു കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും ഇന്ത്യൻ ഫുട്ബോളർ സി.കെ.വിനീത് (35) മൂന്നാറിലെത്തി. പോതമേട്ടിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച വിനീത് മൂന്നാറിലെ നാച്വറലിസ്റ്റായ ഹാർഡ‌്‌ലി രജ്ഞിത്തിനൊപ്പമാണ് ഏലത്തോട്ടങ്ങളിലും വനമേഖലകളിലുമായി കഴിഞ്ഞ

മൂന്നാർ∙ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന അപൂർവ തവളകളെ അടുത്തു കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും ഇന്ത്യൻ ഫുട്ബോളർ സി.കെ.വിനീത് (35) മൂന്നാറിലെത്തി. പോതമേട്ടിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച വിനീത് മൂന്നാറിലെ നാച്വറലിസ്റ്റായ ഹാർഡ‌്‌ലി രജ്ഞിത്തിനൊപ്പമാണ് ഏലത്തോട്ടങ്ങളിലും വനമേഖലകളിലുമായി കഴിഞ്ഞ മൂന്നു രാത്രികളിൽ തവളകളെ തേടിയിറങ്ങിയത്.
പോതമേട്, ലക്ഷ്മി, ഇക്കോ പോയിന്റ്, മീശപ്പുലിമല, ലാക്കാട് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. പശ്ചിമഘട്ടത്തിൽ മാത്രമായി കാണപ്പെടുന്ന തവളകൾ, പാമ്പുകൾ എന്നിവയെയും കാട്ടാനകളെയും സന്ദർശനത്തിനിടയിൽ അടുത്തു കാണാനും ചിത്രങ്ങൾ പകർത്താനുമുള്ള ഭാഗ്യം ലഭിച്ചുവെന്നു സി.കെ.വിനോദ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പെർഫോമൻസ് ആൻഡ് ഓഡിറ്റ് വിഭാഗത്തിലെ കൊച്ചി ഓഫിസിലെ ഉദ്യോഗസ്ഥനാണ്.