ഭൂപതിവു പ്രശ്നങ്ങൾക്ക് പരിഹാരം: മന്ത്രി
ചെറുതോണി ∙ ജില്ലയിൽ ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ. ഇടുക്കി ഐഡിഎ മൈതാനിയിൽ നടന്ന എഴുപത്തേഴാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സബ്ജക്ട്

ചെറുതോണി ∙ ജില്ലയിൽ ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ. ഇടുക്കി ഐഡിഎ മൈതാനിയിൽ നടന്ന എഴുപത്തേഴാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സബ്ജക്ട് കമ്മിറ്റി പരിശോധനയ്ക്ക് ശേഷം അടുത്ത മാസം നടക്കുന്ന നിയമസഭ സമ്മേളനത്തിൽ ഭൂപതിവ് ബിൽ അവതരിപ്പിക്കപ്പെടുമ്പോൾ ജില്ലയിലെ കർഷകരുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാസ്ഥാനത്ത് നടന്ന പരേഡിൽ പരേഡ് കമാൻഡർ ഉടുമ്പൻചോല സിഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 21 പ്ലറ്റൂണുകൾ അണി നിരന്നു. ഇടുക്കി ഹെഡ് ക്വാർട്ടേഴ്സ് ആർഎസ്ഐ കെ.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ്, സബ് ഇൻസ്പെക്ടർ ടി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ലോക്കൽ പൊലീസ്, സബ് ഇൻസ്‌പെക്ടർ സുലേഖയുടെ നേതൃത്വത്തിൽ വനിത പൊലീസ്, വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ കെ.എ.അനീഷിന്റെ നേതൃത്വത്തിൽ എക്സൈസ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അജയ് ഘോഷിന്റെ നേതൃത്വത്തിൽ വനം വകുപ്പ് എന്നീ വിഭാഗങ്ങൾ അണിനിരന്നു.
പൈനാവ് എംആർഎസ്, കഞ്ഞിക്കുഴി നങ്കി സിറ്റി എസ്എൻഎച്ച്എസ്എസ് എന്നീ സ്കൂളുകളിൽ നിന്നുള്ള ബാൻഡ് ടീം പരേഡിന് താളമേളമൊരുക്കി. കുളമാവ് ജവാഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചു. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെയും വാഴത്തോപ്പ് സെന്റ് ജോർജ് സ്കൂളിലെയും വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു. കട്ടപ്പന സ്വദേശിയായ അനഘ മരിയ സാബു ദേശീയ ഗീതം വയലിനിൽ വായിച്ചു.