അറ്റാർഡ്സിന്റെ സ്വാതന്ത്ര്യദിന റാലിയിൽ വിദ്യാർഥി പങ്കാളിത്തം
അടിമാലി ∙ അറ്റാഡ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടന്ന സ്വാതന്ത്ര്യദിന റാലി വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മേഖലയിലെ 12 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ അണിചേർന്നു. ഇതോടൊപ്പം പഞ്ചായത്ത്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ, കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾ,

അടിമാലി ∙ അറ്റാഡ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടന്ന സ്വാതന്ത്ര്യദിന റാലി വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മേഖലയിലെ 12 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ അണിചേർന്നു. ഇതോടൊപ്പം പഞ്ചായത്ത്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ, കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി, ട്രേഡ് യൂണിയൻ, സർവീസ് സംഘടനകൾ ക്ലബ്ബുകൾ, കെഎസ്എസ്പിഎ, കെഎസ്എസ്പിയു, എക്സ് സർവീസ് ലീഗ് തുടങ്ങിയ സംഘടനകളും റാലിയിൽ കണ്ണികളായി.
തുടർന്നു നടന്ന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. എ.രാജാ എംഎൽഎ അധ്യക്ഷത വഹിച്ചു. കോതമംഗലം എംഎ കോളജ് റിട്ട. പ്രഫ. ഡോ. ബെന്നി ജേക്കബ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ കൺവീനർ പി.വി.സ്കറിയ, പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, സോമൻ ചെല്ലപ്പൻ, സോളി ജീസസ്, ബാബു പി.കുര്യാക്കോസ്, ഹാപ്പി കെ.വർഗീസ്, കെ.കെ.സുകുമാരൻ, ചാണ്ടി പി.അലക്സാണ്ടർ, കെ.പി അസീസ്, ജോൺ സി.ഐസക്ക്, സി.ഡി.ഷാജി, കെ.എം.ഷാജി. എസ്.എ.സജാർ, ബിനു സ്കറിയ, ജോസ് ആര്യ എന്നിവർ പ്രസംഗിച്ചു.