സദ്യയ്ക്ക് 250–300 രൂപ; ഓണസദ്യ ഒരുക്കാൻ റസ്റ്ററന്റുകളും കേറ്ററിങ് യൂണിറ്റുകളും
തൊടുപുഴ ∙ ഓണത്തിന് ഒഴിവാക്കാൻ പറ്റാത്തതെന്താ? സദ്യ. ഓണക്കോടി കിട്ടിയില്ലെങ്കിലും പൂക്കളമിട്ടില്ലെങ്കിലും സദ്യ ഉണ്ടില്ലെങ്കിൽ പിന്നെന്ത് ഓണം. ഓണസദ്യയെക്കുറിച്ച് ഓർക്കുമ്പോഴേ നാവിൽ വെള്ളമൂറുന്നവരാണ് മലയാളികൾ. നല്ല നാക്കിലയിൽ ഇരുപതു കൂട്ടം കറികളും പപ്പടവും രണ്ടു പായസവുമൊക്കെ വിളമ്പിയ സദ്യ കണ്ടാൽ

തൊടുപുഴ ∙ ഓണത്തിന് ഒഴിവാക്കാൻ പറ്റാത്തതെന്താ? സദ്യ. ഓണക്കോടി കിട്ടിയില്ലെങ്കിലും പൂക്കളമിട്ടില്ലെങ്കിലും സദ്യ ഉണ്ടില്ലെങ്കിൽ പിന്നെന്ത് ഓണം. ഓണസദ്യയെക്കുറിച്ച് ഓർക്കുമ്പോഴേ നാവിൽ വെള്ളമൂറുന്നവരാണ് മലയാളികൾ. നല്ല നാക്കിലയിൽ ഇരുപതു കൂട്ടം കറികളും പപ്പടവും രണ്ടു പായസവുമൊക്കെ വിളമ്പിയ സദ്യ കണ്ടാൽ മനസ്സിനു പിടിച്ചാൽ കിട്ടാത്ത ചാട്ടമാണ്. ഓണസദ്യ വീട്ടിലൊരുക്കാൻ സമയമില്ലാത്തവർക്ക് വിഭവസമൃദ്ധമായ സദ്യ തയാറാക്കി നൽകാൻ ഇക്കുറിയും പല റസ്റ്ററന്റുകളും കേറ്ററിങ് യൂണിറ്റുകളും രംഗത്തുണ്ട്.
തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും. ജോലിത്തിരക്ക് മൂലം തിരുവോണ നാളിൽ വീട്ടിലെത്താൻ സാധിക്കാത്തവർക്കും ഇത് ഉപകാരമാകും. ഓണദിവസങ്ങളിലേക്കുള്ള സദ്യയുടെ ബുക്കിങ് റസ്റ്ററന്റുകൾ നേരത്തേ തന്നെ ആരംഭിച്ചു. ഹോം ഡെലിവറി സൗകര്യവും ചില ഹോട്ടലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സദ്യയ്ക്കു പുറമേ, പായസം മാത്രമായി നൽകാനും വിവിധ ഹോട്ടലുകൾ റെഡി. 2 കൂട്ടം പായസം ഉൾപ്പെടെ 20 –23 വിഭവങ്ങൾ അടങ്ങുന്ന സദ്യയ്ക്ക് 250–300 രൂപയാണ് പല ഹോട്ടലുകളിലും വില. കറികളുടെയും പായസത്തിന്റെയുമൊക്കെ എണ്ണം കൂടുന്നതനുസരിച്ച് വില വീണ്ടും കൂടും.
ഹോട്ടലിൽ എത്തി കഴിക്കുന്നവരെക്കാൾ പാഴ്സൽ ഓണസദ്യയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പാഴ്സലായി വാങ്ങുമ്പോൾ കുറച്ചുകൂടി ചെലവേറും. വിവിധ ഓഫിസുകളിലേക്ക് ഉൾപ്പെടെ ഓണസദ്യയുടെ ബുക്കിങ് ഇന്നലെയും തകൃതിയായി നടന്നു. പല റസ്റ്ററന്റുകളും സമൂഹ മാധ്യമങ്ങളിലടക്കം ഓണസദ്യയുടെ വിഭവങ്ങളും നിരക്കുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്.