മൂലമറ്റം ∙ ബാറ്ററി വെള്ളം അബദ്ധത്തിൽ മദ്യത്തിൽ ചേർത്ത് കഴിച്ച കെട്ടിടനിർമാണ കരാറുകാരൻ മരിച്ചു. അറക്കുളം കാവുംപടി മഠത്തിൽ എം.എൻ.മോഹനൻ (62) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നാം തീയതിയാണ് തോപ്രാംകുടിയിൽ കെട്ടിടനിർമാണ ജോലികൾക്ക് സഹായിയായി എത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ മോഹനൻ അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം ∙ ബാറ്ററി വെള്ളം അബദ്ധത്തിൽ മദ്യത്തിൽ ചേർത്ത് കഴിച്ച കെട്ടിടനിർമാണ കരാറുകാരൻ മരിച്ചു. അറക്കുളം കാവുംപടി മഠത്തിൽ എം.എൻ.മോഹനൻ (62) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നാം തീയതിയാണ് തോപ്രാംകുടിയിൽ കെട്ടിടനിർമാണ ജോലികൾക്ക് സഹായിയായി എത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ മോഹനൻ അബദ്ധത്തിൽ മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കഴിച്ചത്. ഇതോടെ കടുത്ത വയറുവേദന അനുഭവപ്പെട്ട മോഹനനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 

ഇവിടെയെത്തിയപ്പോഴാണ് മദ്യം കഴിച്ചതായും മദ്യത്തിൽ ഒഴിച്ച വെള്ളം മാറിപ്പോയതായും മോഹനൻ ഡോക്ടറോടു പറയുന്നത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ ഇൻവെർട്ടറും ബാറ്ററിയും ഈ ബാറ്ററിയിൽ ഒഴിക്കുന്നതിനായി ബാറ്ററി വെള്ളവും ഇവിടെ സൂക്ഷിച്ചിരുന്നു. ഈ ബാറ്ററി വെള്ളമാണ് മോഹനൻ മദ്യത്തിൽ ഒഴിച്ച് കഴിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് മോഹനനെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മോഹനൻ മരിച്ചത്.

ADVERTISEMENT

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ റിട്ട. നഴ്സ് അറക്കുളം പുന്നക്കുഴിയിൽ ജലജ. മക്കൾ: ആരതി (കാനഡ), അഭിരാമി, അഭിജിത്ത്. മരുമകൻ: ജിൽസ് ജോസ്. സംസ്കാരം നാളെ 12നു തൊടുപുഴ പൊതുശ്മശാനത്തിൽ.