4 വയസ്സുകാരന്റെ ചികിത്സയ്ക്കായി ലേലം: ഓണം ബംപർ ടിക്കറ്റിന് 24,000 രൂപ! ഒരു കിലോ കേക്കിന് 19,000 രൂപ!
നെടുങ്കണ്ടം∙ 500 രൂപ വിലയുള്ള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബംപർ ടിക്കറ്റ് ലേലത്തിൽ പോയത് 24,000 രൂപയ്ക്ക്. രക്താർബുദം ബാധിച്ച നാലു വയസ്സുകാരന്റെ ചികിത്സകൾക്കായി നന്മ സാംസ്കാരിക വേദി സംഘടിപ്പിച്ച മാരത്തൺ ഗാനമേളയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് ബംപർ ടിക്കറ്റിന് ബംപർ ലേലം വിളി നടന്നത്. മുണ്ടിയെരുമ

നെടുങ്കണ്ടം∙ 500 രൂപ വിലയുള്ള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബംപർ ടിക്കറ്റ് ലേലത്തിൽ പോയത് 24,000 രൂപയ്ക്ക്. രക്താർബുദം ബാധിച്ച നാലു വയസ്സുകാരന്റെ ചികിത്സകൾക്കായി നന്മ സാംസ്കാരിക വേദി സംഘടിപ്പിച്ച മാരത്തൺ ഗാനമേളയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് ബംപർ ടിക്കറ്റിന് ബംപർ ലേലം വിളി നടന്നത്. മുണ്ടിയെരുമ സ്വദേശികളായ അനന്തു, വിഷ്ണു എന്നിവർ ചേർന്നാണ് വാശിയേറിയ ലേലത്തിൽ ടിക്കറ്റ് സ്വന്തമാക്കിയത്. ഇത് കൂടാതെ 12 മണിത്താറാവുകൾ 48,000 രൂപയ്ക്ക് നെടുങ്കണ്ടം വെള്ളപ്പള്ളി മെൽജോ സ്വന്തമാക്കി. ഒരു കിലോയുടെ കേക്ക് 19,000 രൂപയ്ക്കാണ് സിബി മൂലേപ്പറമ്പിൽ ലേലം വിളിച്ചെടുത്തത്.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ലേഖ സത്യരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. നന്മ സാംസ്കാരികവേദി പ്രസിഡന്റ് കുഞ്ഞുമോൻ കൂട്ടിക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖ ഗായകരായ ബാബു.എം.തോമസ്, ജിജോ മുല്ലയിൽ, ജയൻ മന്നിക്കൽ സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗാനമേള. നെടുങ്കണ്ടം ചക്കകാനം സ്വദേശികളായ ചാണിയിൽ രഞ്ജിത്ത്–മോനിഷ ദമ്പതികളുടെ ഇളയ കുട്ടി ആദിയുടെ ചികിത്സകൾക്കായാണ് ധനസമാഹരണം നടത്തുന്നത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
അജീഷ് മുതുകുന്നേൽ, അഡ്വ.സേനാപതി വേണു, ശോഭന വിജയൻ, ഷിബു ശിവൻ,സരിൽ, ജയിംസ് മാത്യു, സിബി മൂലേപ്പറമ്പിൽ, എം.എസ്.മഹേശ്വരൻ, റജി ആശാരിക്കണ്ടം, സോജൻ, അനിൽ കട്ടൂപ്പാറ, ഷിഹാബ് ഈട്ടിക്കൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, ഷിജു ഉള്ളുരിപ്പിൽ, എം.എസ്.ഷാജി, കെ.ആർ.രാമചന്ദ്രൻ, ധനേഷ്, സജി ചാലിയിൽ, രാധാകൃഷ്ണൻ, സ്മിത എന്നിവർ പ്രസംഗിച്ചു.