വണ്ണപ്പുറം ∙കോട്ടപ്പാറ കാണാനെത്തി രാത്രി വഴിതെറ്റി വനമേഖലയിൽ അകപ്പെട്ട രണ്ട് യുവാക്കളെ കാളിയാർ പൊലീസ് രക്ഷിച്ചു. മട്ടാഞ്ചേരി സ്വദേശികളായ ആവന്ത് (19) സ്റ്റാൻസിൻ (20) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വഴിതെറ്റി വനത്തിൽ അകപ്പെട്ടത്. വഴി തെറ്റിയതോടെ ഇവർ പൊലീസ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടു. പൊലീസ് ഹെഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണപ്പുറം ∙കോട്ടപ്പാറ കാണാനെത്തി രാത്രി വഴിതെറ്റി വനമേഖലയിൽ അകപ്പെട്ട രണ്ട് യുവാക്കളെ കാളിയാർ പൊലീസ് രക്ഷിച്ചു. മട്ടാഞ്ചേരി സ്വദേശികളായ ആവന്ത് (19) സ്റ്റാൻസിൻ (20) എന്നിവരാണ് ചൊവ്വാഴ്ച രാത്രി വഴിതെറ്റി വനത്തിൽ അകപ്പെട്ടത്. വഴി തെറ്റിയതോടെ  ഇവർ പൊലീസ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടു. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് കാളിയാർ പൊലീസ് പുലർച്ചെ മൂന്നരയോടെ സ്ഥലത്ത് എത്തി. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ  നാലരയോടെയാണ് വനമേഖലയിൽ അകപ്പെട്ട ഇവരെ കണ്ടെത്തിയത്. തുടർന്ന്  സ്റ്റേഷനിൽ എത്തിച്ചു ഇവർക്ക് പ്രഥമ ശുശ്രൂഷയും ഭക്ഷണവും നൽകി. പിന്നീട് മാതാപിതാക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം പറഞ്ഞയച്ചു. 

പുലർച്ചെ കോട്ടപ്പാറയുടെ താഴ്‌വാരത്തിൽ ഉള്ള മഞ്ഞു കാണാൻ രാത്രി പന്ത്രണ്ടോടെയാണ് ബൈക്കിൽ എത്തിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. പാറയിൽ ഉറങ്ങിയ ശേഷം എഴുന്നേറ്റപ്പോൾ ദിക്ക് കിട്ടാതെ വനത്തിൽ എത്തപ്പെട്ടതാണെന്നു പറയുന്നു. ഒരുവശം വലിയ കൊക്കയായ പാറയിൽ നിന്ന് ഇരുട്ടിൽ ഇവർ താഴേക്ക് വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. 

ADVERTISEMENT

‌സംഭവം അറിഞ്ഞ ഉടനെയുവാക്കളെ കണ്ടെത്തുന്നതിനായി കാളിയാ‍ർ പൊലീസ് കാളിയാർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടി ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നു പൊലീസ് പറഞ്ഞു. ഇതു രക്ഷാപ്രവർത്തനം അൽപം വൈകാൻ ഇടയാക്കിയതായി പൊലീസ് പറയുന്നു.  എസ്‌ഐ ഷിജി കെ. പോൾ, സിവിൽ പൊലീസ് ഓഫിസർമാരായ ഷാബിൻ സിദ്ധിക്ക്, അയ്യപ്പദാസ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local