8 മാസം, 16 അപകടങ്ങൾ; ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ കാക്കാകട മുതൽ ഗ്യാപ് വരെ അപകടം പതിവാകുന്നു
Mail This Article
രാജകുമാരി∙ ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞ് തിരുവനന്തപുരം സ്വദേശികളായ യുവാവിനും യുവതിക്കും പരുക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരത്തേക്കു കാെണ്ടുപോയി.
റോഡ് പുനർനിർമിക്കണം
കുത്തിറക്കവും കാെടുംവളവുകളും നിറഞ്ഞതാണ് കാക്കാകട മുതൽ ഗ്യാപ് വരെയുള്ള ഭാഗം. ഇവിടെ അപകടത്തിൽപെട്ട വാഹനങ്ങളെല്ലാം ഗ്യാപ് റോഡിൽനിന്നു ചാെക്രമുടി കൂടിയുള്ള കുത്തിറക്കം ഇറങ്ങി ബൈസൺവാലി ഭാഗത്തേക്കു വന്നവയാണ്. ഫസ്റ്റ് ഗിയറിൽ ഇറങ്ങിയാലും വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയാണു പതിവ്. 7 കിലോമീറ്റർ തുടർച്ചയായി ബ്രേക്ക് പ്രയോഗിക്കുമ്പോഴും അപകടത്തിന് വഴിയാെരുങ്ങുമെന്ന് ഡ്രൈവർമാർ പറയുന്നു.
വഴി പരിചയമില്ലാത്തവർ ഓടിച്ച വാഹനങ്ങളാണ് അപകടത്തിൽപെട്ടവയെല്ലാം. ജില്ലയിലെ കുത്തിറക്കമുള്ള റോഡുകളിലാെന്നാണിത്. സാധാരണയായി ഇത്തരം ഭൂപ്രകൃതിയുള്ള സ്ഥലങ്ങളിൽ ചുരത്തിന്റെ ആകൃതിയിലാണ് റോഡ് നിർമിക്കാറുള്ളത്. എന്നാൽ ഇവിടെ പാെതുമരാമത്ത് വകുപ്പ് പഠനമാെന്നും നടത്താതെ, രാഷ്ട്രീയക്കാരും ഭൂവുടമകളും പറഞ്ഞതു പോലെ റോഡ് നിർമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടങ്ങൾ പതിവായതോടെ 6 മാസം മുൻപ് ജില്ല കലക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ഉടൻ പരിഹാര മാർഗങ്ങൾ സ്വീകരിക്കാൻ പാെതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിരുന്നു.
അപകടക്കാഴ്ചകളിൽ വിറങ്ങലിച്ച് നാട്ടുകാർ
റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകട മുതൽ ഗ്യാപ് വരെയുള്ള 7 കിലോമീറ്റർ റോഡിൽ അപകടം പതിവാണ്. കഴിഞ്ഞ 8 മാസത്തിനിടെ ചെറുതും വലുതുമായ 16 വാഹനാപകടങ്ങളാണ് ഇവിടെയുണ്ടായത്. അപകടത്തിൽപെട്ടതെല്ലാം ഇരുചക്ര വാഹനങ്ങളായിരുന്നു. വിവിധ അപകടങ്ങളിലായി 4 പേർ മരിക്കുകയും ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 14ന് കാക്കാകടയ്ക്കു സമീപം ബൈക്ക് മറിഞ്ഞ് മധുര സ്വദേശിയായ അരുണാചലം (27) മരിച്ചു. മാർച്ച് ഒന്നിന് ഇവിടെ ബൈക്ക് മറിഞ്ഞ് ഫോർട്ട് കാെട്ടി സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് (36), മാർച്ച് 19ന് തേനി ലക്ഷ്മിപുരം സ്വദേശി ശശികുമാർ (22) എന്നിവരും മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 14ന് ചാെക്രമുടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ മറിഞ്ഞ് പെരുമണ്ണൂർ കിഴക്കേഭാഗത്ത് ഡിയോൺ(22) മരിച്ചു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local