കുമളി∙ ദേശീയപാതയുടെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ യാത്രക്കാർക്കു ഭീഷണിയാകുന്നു. ദിണ്ടുക്കൽ - കൊട്ടാരക്കര ദേശീയപാതയിൽ കുമളി മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് അപകടകരമായ വിധത്തിൽ കാടുകൾ വളർന്നിരിക്കുന്നത്. കുമളിക്കു സമീപം ചെളിമട മുതൽ റോഡിന് ഇരുവശവും സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി∙ ദേശീയപാതയുടെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ യാത്രക്കാർക്കു ഭീഷണിയാകുന്നു. ദിണ്ടുക്കൽ - കൊട്ടാരക്കര ദേശീയപാതയിൽ കുമളി മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് അപകടകരമായ വിധത്തിൽ കാടുകൾ വളർന്നിരിക്കുന്നത്. കുമളിക്കു സമീപം ചെളിമട മുതൽ റോഡിന് ഇരുവശവും സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോർഡുകൾ പലതും കാടുകയറി മൂടിയ അവസ്ഥയിലാണ്. 

ടാറിങ്ങിനു വെളിയിലേക്ക് ഇറക്കി വാഹനം ഒന്നു നിർത്തണമെങ്കിൽ അനുയോജ്യമായ സ്ഥലം തേടി അലയേണ്ടി വരും. കാൽനട യാത്രക്കാരുടെ കാര്യമാണ് ഏറെ കഷ്ടം. റോഡിലൂടെ തന്നെ വേണം നടക്കാൻ. അപകടമുണ്ടാകാതെ കാടിനോടു ചേർന്നു നടന്ന് ലക്ഷ്യത്തിൽ എത്തുന്നത് ഭാഗ്യം കൊണ്ടാണ്. ഇരുചക്രവാഹന യാത്രക്കാരുടെ കാര്യവും വ്യത്യസ്തമല്ല.

ADVERTISEMENT

പിന്നിൽനിന്നും എതിരെയും ഒരേ സമയം വാഹനങ്ങൾ എത്തുമ്പോൾ ഒന്ന് ഒതുക്കിക്കൊടുക്കാൻ പോലും ഇവർക്കാവില്ല. മഴക്കാലത്തിന് മുന്നോടിയായും അതിനുശേഷവും എല്ലാ വർഷവും കാടുകൾ നീക്കം ചെയ്യാറുള്ളതാണ്. എന്നാൽ ഇത്തവണ സമയബന്ധിതമായി അതു ചെയ്യാത്തതാണ് കാടുകൾ റോഡിലേക്കു വരെ പടർന്നുകയറാൻ ഇടയാക്കിയത്.