പടർന്നുപന്തലിച്ച് അപകടം; അപകടഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റാൻ അനുമതി കിട്ടാതെ ജനം
വണ്ണപ്പുറം ∙ വീടിനു മുകളിൽ അപകടകരമാം വിധം നിൽക്കുന്ന മരം മുറിച്ചു മാറ്റാൻ വനം വകുപ്പിന്റെ അനുമതി കിട്ടാതെ കഷ്ടപ്പെടുകയാണ് പട്ടയ രഹിത ഭൂമിയിൽ താമസിക്കുന്ന ജനം. മരം മുറിച്ചു നീക്കാൻ ആവശ്യപ്പെട്ട് വനം വകുപ്പിന് അപേക്ഷ നൽകാൻ തന്നെ കർഷകർക്ക് ഭയമാണ്. അപേക്ഷ നൽകിയാൽ ഉടൻ ഒഴിഞ്ഞു പോകണമെന്ന

വണ്ണപ്പുറം ∙ വീടിനു മുകളിൽ അപകടകരമാം വിധം നിൽക്കുന്ന മരം മുറിച്ചു മാറ്റാൻ വനം വകുപ്പിന്റെ അനുമതി കിട്ടാതെ കഷ്ടപ്പെടുകയാണ് പട്ടയ രഹിത ഭൂമിയിൽ താമസിക്കുന്ന ജനം. മരം മുറിച്ചു നീക്കാൻ ആവശ്യപ്പെട്ട് വനം വകുപ്പിന് അപേക്ഷ നൽകാൻ തന്നെ കർഷകർക്ക് ഭയമാണ്. അപേക്ഷ നൽകിയാൽ ഉടൻ ഒഴിഞ്ഞു പോകണമെന്ന നോട്ടിസായിരിക്കും കിട്ടുക.
മരം മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കാളിയാർ റേഞ്ച് ഓഫീസർക്കു പലരും ഡെയ്ഞ്ചർ പെറ്റീഷൻ നൽകി. എന്നാൽ അനുമതിക്കു പകരം ഇവർക്കു കിട്ടിയത് കുടിയിറങ്ങാനുള്ള നോട്ടിസാണ്. ഇതോടെ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിക്കുന്നതിനുള്ള അപേക്ഷകൾ ആരും നൽകാതായി. ഒട്ടേറെ കുടുംബങ്ങളാണ് ഏതു നിമിഷവും തങ്ങളുടെ വീടും കൃഷിയും നശിപ്പിച്ച് മരം കടപുഴകി വീഴുമെന്ന ഭയത്തിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസമാണ് നെല്ലൂരുപാറയിൽ ബിജു പൗലോസിന്റെ വീടിനു മുകളിലേയ്‌ക്ക് മരം ഒടിഞ്ഞു വീണത്. കാറ്റോ മഴയോ ഉണ്ടാകുമ്പോൾ ഭയന്നാണ് പല കുടുംബങ്ങളും കഴിയുന്നത്. ദുരന്ത നിവാരണ അതോറിറ്റി ഇതൊന്നും അറിഞ്ഞ ഭാവം കാണിക്കുന്നില്ലെന്നും കർഷകർ പറയുന്നു.