തൊടുപുഴ ∙ മങ്കൂവ സെന്റ് തോമസ് പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റം ബിജെപി അംഗമായി. വൈദികനെ പള്ളിയുടെ വികാരിപദവിയിൽ നിന്ന് ഇടുക്കി രൂപത നീക്കി. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി പള്ളിമേടയിൽ ഷാൾ അണിയിച്ചു ഫാ. കുര്യാക്കോസിനെ സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ മങ്കൂവ സെന്റ് തോമസ് പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റം ബിജെപി അംഗമായി. വൈദികനെ പള്ളിയുടെ വികാരിപദവിയിൽ നിന്ന് ഇടുക്കി രൂപത നീക്കി. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി പള്ളിമേടയിൽ ഷാൾ അണിയിച്ചു ഫാ. കുര്യാക്കോസിനെ സ്വീകരിച്ചു. സഭാപരമായ ഉത്തരവാദിത്തം വഹിക്കുന്ന വൈദികൻ രാഷ്ട്രീയപാർട്ടിയിൽ അംഗത്വം എടുക്കുന്നതു സഭാനിയമങ്ങൾക്കു വിരുദ്ധമാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ നിലവിലുള്ള പദവിയിൽ നിന്നു മാറ്റിനിർത്തിയതെന്നും ഇടുക്കി രൂപത മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ടിൽ അറിയിച്ചു.

ഇടവകാംഗങ്ങൾ വിവിധ പാർട്ടികളിൽ പെട്ടവരാണ്. അവരെ ഒരുമിച്ചു നയിക്കേണ്ട ചുമതലയുള്ള ഇടവക മേധാവി ഒരു പാർട്ടിയിൽ അംഗത്വം സ്വീകരിക്കുന്നത് ഇടവകാംഗങ്ങൾക്കിടയിൽ ഭിന്നതയ്ക്കു വഴിവയ്ക്കും. അതിനാലാണു പ്രാരംഭനടപടി എന്ന നിലയിൽ വികാരിപദവിയിൽ നിന്നു മാറ്റിയത്. രൂപതയുടെ നിർദേശം സ്വീകരിച്ച് അദ്ദേഹം അടിമാലിയിലുള്ള വൈദികരുടെ വിശ്രമകേന്ദ്രത്തിലേക്കു പോയതായും ഫാ.ജിൻസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്നും ഫാ. ജിൻസ് പറഞ്ഞു.

English Summary: Controversial BJP Membership of Church Vicar Causes Turmoil in Thodupuzha