വണ്ണപ്പുറം ∙ ഗൂഗിൾ മാപ്പ് നോക്കി വണ്ണപ്പുറം വഴി ഇടുക്കിയിലേക്കു വാഹനങ്ങളിൽ പോകുന്നവർ കുടുങ്ങിയതു തന്നെ. മാപ്പ് നോക്കിയുള്ള യാത്ര അപകട സാധ്യത ഉയർത്തുന്നു. ഇടുക്കിയിലേക്ക് പോകുന്നവർക്കുളള എളുപ്പമാർഗമായി മാപ്പ് കാണിക്കുന്നത് വണ്ണപ്പുറം കൂടിയുള്ള യാത്രയാണ്. പരിചയമില്ലാത്തവർക്ക് ഈ റൂട്ടിലൂടെയുള്ള യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണപ്പുറം ∙ ഗൂഗിൾ മാപ്പ് നോക്കി  വണ്ണപ്പുറം വഴി ഇടുക്കിയിലേക്കു വാഹനങ്ങളിൽ പോകുന്നവർ കുടുങ്ങിയതു തന്നെ. മാപ്പ് നോക്കിയുള്ള യാത്ര അപകട സാധ്യത ഉയർത്തുന്നു. ഇടുക്കിയിലേക്ക് പോകുന്നവർക്കുളള എളുപ്പമാർഗമായി മാപ്പ് കാണിക്കുന്നത് വണ്ണപ്പുറം കൂടിയുള്ള യാത്രയാണ്. 

പരിചയമില്ലാത്തവർക്ക് ഈ റൂട്ടിലൂടെയുള്ള യാത്ര എന്നും ദുഷ്കരമാണ്. തുടർച്ചയായുള്ള ഹെയർപിൻ വളവുകളും സംരക്ഷണ ഭിത്തികൾ ഇല്ലാത്തതുമാണ് അപകടം വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. ലോഡ് കയറ്റി വരുന്ന വലിയ ചരക്ക് വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. വളവുകളും കയറ്റവും നിറഞ്ഞ ഈ റോഡിൽ രാത്രിയിൽ വെളിച്ചമില്ല. 

ADVERTISEMENT

കുത്തനെയുള്ള ഇറക്കത്തിൽ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. സൂചനാ ബോർഡുകൾ ഇല്ലാത്തതും ഡ്രൈവർമാരെ ദുരിതത്തിലാക്കുന്നു. മുൻപ് ലോഡുമായി വന്ന ഒരു ലോറി കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടുരുണ്ട് വീടിനു മുകളിലേക്ക് മറിയുകയും 2 പേർ  മരിക്കുകയും ചെയ്തിരുന്നു. 

അപകട വളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളുമുള്ള ഈ റൂട്ടിൽ അപടങ്ങൾ പതിവായിട്ടും അധികൃതർ സുരക്ഷ മുന്നൊരുക്കങ്ങൾ നടത്തുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി സുരക്ഷയൊരുക്കണമെന്നും സംരക്ഷണഭിത്തി സ്ഥാപിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.