തൊടുപുഴ ∙ നെടുങ്കണ്ടം ഗജേന്ദ്രപുരത്തു കനത്ത മഴയെത്തുടർന്നു മരം കടപുഴകി വീണു വീടു തകർന്നു. ബ്ലോക്ക് നമ്പർ 1040ൽ സജീലയുടെ വീടാണു തകർന്നത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെ വീടിനു സമീപം നിന്ന ഉണക്കമരം കടപുഴകി വീഴുകയായിരുന്നു. സജീലയും ഇളയ മകൻ അനസും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ നെടുങ്കണ്ടം ഗജേന്ദ്രപുരത്തു കനത്ത മഴയെത്തുടർന്നു മരം കടപുഴകി വീണു വീടു തകർന്നു. ബ്ലോക്ക് നമ്പർ 1040ൽ സജീലയുടെ വീടാണു തകർന്നത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെ വീടിനു സമീപം നിന്ന ഉണക്കമരം കടപുഴകി വീഴുകയായിരുന്നു. സജീലയും ഇളയ മകൻ അനസും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടു പൂർണമായി തകർന്ന നിലയിലാണ്. കട്ടപ്പന ഇരട്ടയാറിൽ ഇടിമിന്നലേറ്റും വീടിനു നാശമുണ്ടായി. ഈട്ടിത്തോപ്പ് ചെമ്പകശേരി പ്രഭാകരന്റെ വീടിനാണു കേടു പറ്റിയത്. അപകടസമയത്തു പ്രഭാകരനും ഭാര്യയും മകനും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ശക്തമായ മഴ പെയ്യുന്നതിനിടെയാണു മിന്നലേറ്റത്. വീടിന്റെ മുൻഭാഗത്തു ഷീറ്റിനോടു ചേർന്ന് ഇഷ്ടിക ഉപയോഗിച്ചു കെട്ടിനിർത്തിയിരുന്ന ഭാഗം ഇടിഞ്ഞുവീണു. ഇഷ്ടിക വീണു വീടിന്റെ ഷീറ്റുകൾക്കും കേടു പറ്റി.  

നത്ത മഴയിൽ കുമരകം-കമ്പംമെട്ട് സംസ്ഥാന പാതയിൽ ചേറ്റുകുഴി പെട്രോൾ പമ്പിനു സമീപമുണ്ടായ മണ്ണിടിച്ചിൽ. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴയിൽ കുമരകം - കമ്പംമെട്ട് സംസ്ഥാനപാതയിൽ ചേറ്റുകുഴി പെട്രോൾ പമ്പിനു സമീപം മണ്ണിടിച്ചിലുണ്ടായി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീടു തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. 

നെടുങ്കണ്ടം ഗജേന്ദ്രപുരത്ത് മരം കടപുഴകി വീണ് വീടു തകർന്ന നിലയിൽ
ADVERTISEMENT

ഡാമുകൾ ജലസമൃദ്ധമായേക്കും
∙ വരുംദിവസങ്ങളിലും ഡാമുകളിൽ  ജലനിരപ്പ് ഉയരുമെന്നാണു വൈദ്യുതി വകുപ്പിന്റെ പ്രതീക്ഷ. പാെന്മുടി, കല്ലാർ ഡാമുകൾ കൂടാതെ കുണ്ടള (1758.40 മീറ്റർ), ലോവർ പെരിയാർ (252.30 മീറ്റർ) എന്നീ ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഡാമിൽ മാത്രം ജലവിതാനം സംഭരണ ശേഷിയുടെ പകുതി പോലും എത്തിയിട്ടില്ല. 2353.22 അടി പരമാവധി സംഭരണ ശേഷിയുള്ള ഇടുക്കി ഡാമിൽ 48.57% മാത്രം ജലമാണ് ഇന്നലെ വരെയുള്ളത്. 

ജലനിരപ്പുയർന്നതോടെ കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയപ്പോൾ.

മാട്ടുപ്പെട്ടി 74.53% (1594.35 മീറ്റർ), ആനയിറങ്കൽ 58.25% (1201.92 മീറ്റർ), കല്ലാർകുട്ടി 73.05% (453.80 മീറ്റർ), ഇരട്ടയാർ 40.67% (747.20 മീറ്റർ) എന്നിങ്ങനെയാണ് മറ്റ് ഡാമുകളിലെ ജലനിരപ്പ്. ജലസേചന വകുപ്പിനു കീഴിലുള്ള മലങ്കര ഡാമിലും ജലനിരപ്പുയർന്ന് 39.52 മീറ്ററിലെത്തി.

ADVERTISEMENT

മഴക്കണക്ക്
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് 
താലൂക്ക് തിരിച്ച്  (മില്ലിമീറ്ററിൽ)
ഉടുമ്പൻചോല– 66
ഇടുക്കി– 34.2
പീരുമേട്– 15.4
തൊടുപുഴ– 6.0
ദേവികുളം– 2.8